“ക്ലോക്ക് ൽ മണി 8 അടിച്ചതും ഫമി ബാത്‌റൂമിൽ ന്ന് കുളി കഴിഞ്ഞ് ഒരു പഴയ നൈറ്റി മ് ഇട്ട്,, തല നേരെ തുവർത്തപോലും ചെയ്യാതെ ഉള്ള വെള്ളത്തോടെ ഒരു തോർത്തും ചുറ്റികെട്ടി ഇറങ്ങുന്നേ ഉണ്ടായിരുന്നുള്ളു.. കണ്ണ് നേരെ ക്ലോക്ക് ലോട്ട് പോയതും
“പടച്ചോനെ നേരം പോയല്ലോ… ന്നും പറഞ്ഞ് ഒരു ഒറ്റ ഓട്ടായിരുന്നു റൂമിൽക്ക്..
തോർത്ത് അഴിച് മുഖം ഒന്നൂടെ തുടച് അതങ്ങ് കപ്പ്ബോർഡ് ന്റെ പിടിയില് തൂക്കിയിട്ടു..
പിന്നെ നീണ്ട ഒരു നെടുവീർപ്പിട്ട് നേരെ പോയി നൈറ്റി മാറ്റി ഇസ്തിരി ഇട്ട് വെടിപ്പാക്കി വെച്ച റെഡ് ആൻഡ് മറൂൺ ഷെയിഡ് സാരി എടുത്ത് വാരിചുറ്റാൻ തുടങ്ങി..അതിലേക്കൊരു ലൈറ്റ് കളർ ബ്ലൗസ്മ് മാച്ച് ആക്കി ഇട്ടു..
കുറെ നേരം കണ്ണാടിക്ക് മുന്നിൽ നിന്നു കഴച്ചു അവൾ .. സാരിയുടെ ഞൊറി അങ്ങോട്ടും ഇങ്ങോട്ടും തിരിച് അവസാനം ഫമി കൈ എളിയിൽ കുത്തി നിൽപ്പായി..
ഇതിപ്പോ എന്താ കഥ???
“സാരിയുമായി കുറച്ച് നേരായി മല്ലിടാൻ തുടങ്ങീട്ട്.. സമയം പോയോണ്ടാണോ എന്തോ?? പടച്ചോനെ ഇത് ഉടുത്തുട്ടും ഉടുത്തുട്ടും റെഡിയാവ്ണില്ലല്ലോ?? ആദ്യ ദിവസം തന്നെ മൊത്തത്തിൽ കൊളാവുന്ന ലക്ഷണം ണ്ട്!! ഫസ്റ്റ് ഇമ്പ്രഷൻ ഒട്ടും കുറക്കണ്ടാചിട്ട ഇതൊക്കെ കേറിയുടുത്തത്”” അതിപ്പോ പണിയായല്ലോ??!!
കുറച്ച് മെനക്കെട്ട് തന്നെ ഏതൊക്കെയോ വിധേന സാരി ഉടുത്തു
ഹ്മ്മ്.. ഒരു വിധം നേരായെന്ന് തോന്നുന്നു.. ഇതൊക്കെ മതി.. വേഗം മുടിയൊന്ന് വാരിച്ചീകി പൊതിഞ്ഞങ് ക്രാബ് ഇട്ടുവെച്ചു..ജസ്റ്റ് ഒന്ന് കണ്ണിൽ ലൈൻ ഇട്ടു. ഒരു സ്കാഫ് എടുത്ത് സിംപിൾ ഹിജാബാക്കി പിൻ ചെയ്തു..ഒരു ലൈറ്റ് വെയ്റ്റ് വാച്ച് എടുത്ത് ഇടത് കയ്യിലും കെട്ടി..വലത് കൈ ഫ്രീയാക്കി ഇട്ടു
ഒന്നൂടെ ഒന്ന് കണ്ണാടി നോക്കി..
കുഴപ്പൊന്നുല്ല..😊
കുറച്ച് ഓവറ് തോന്നുണ്ടോ?? 🙄ഹേയ്.. ഇപ്പഴത്തെ ടീച്ചേർസ് ഒകെ ഒരുപാട് ഓവറാ.. ഞാൻ അത്രക്കൊന്നുല്ല…!! എന്തിനിപ്പോ വെറുതെ??? ആരെ കാണിക്കാനാ??🙄
യ്യോ…സെൽഫ് ടോക്ക് നൊന്നും ഇപ്പോ ടൈമ് ഇല്ലാ.. വീണ്ടും ഫമി കെടന്ന് ഓടാൻ തുടങ്ങി..
അല്ലാഹ്.. ഇനി ആ പെണ്ണ് എണീറ്റുക്ണന്നേ ആവോ??? ഒരു പതിനാറു വട്ടം പോയി വിളിക്കണം ഒന്ന് കുത്തിയെഴുന്നേൽക്കാൻ.. സ്കൂൾ ബസ് വന്ന് ഉമ്മറത്ത് ഒച്ചപ്പാട് തുടങ്ങിയാലും പെണ്ണ് ബാത്‌റൂമിൽ ന്ന് ഇറങ്ങീട്ടുണ്ടാവില്ല.. അഞ്ചാം ക്ലാസ് എത്തീട്ടുള്ളെങ്കിലും നാവ് പത്തി ലേണ്.. നിയന്ത്രിക്കാനൊന്നും ആരും ഇല്ലാതെ വളർന്നതിന്റെ കുറച്ചു പിടിപ്പുകേട് ണ്ട് ആൾക്ക്…🙂… ഹ്ഹ്മ്മ് എന്റെയല്ലേ മാനുഫാച്ചറിങ് പ്രോഡക്റ്റ് 🤭🤭
“ദേ.. ഇതാണ് ഫമി.. ഫമിഹ എന്നാണ് മുഴുവൻ പേരെങ്കിലും എല്ലാവരും സ്നേഹത്തോടെ ഫമീ.. എന്ന് വിളിക്കും… ഈ തിക്കും തിരക്കും എന്തിനാണെന്നോ?? ആൾക്ക് ഇപ്പോ ഹയർ സെക്കന്ററി ല് ടീച്ചറായിട്ട് അപ്പോയ്ന്റ്മെന്റ് കിട്ടീക്ക്ണ്.. ഇന്നാണ് ജോയിൻ ചെയ്യേണ്ടത്.. അതും ഗവണ്മെന്റ് സ്കൂളിൽ.. കക്ഷി കൊള്ളാലേ??😜
ബിഎസ്സിമ് എംഎസ്സി മ് ഒകെ സൂവോളജി എടുത്ത് നാച്ചുറൽ സയൻസ് ല് ഒരു ബിഎഡ് മ് എടുത്ത് ഉള്ള എക്സാംസ് എല്ലാം മെനക്കെട്ട് എഴുതി മൂപ്പത്തി ഒപ്പിച്ചെടുത്തതാ ഇത്… ആളൊരു കൊച്ചു ഗള്ളിയാ”””🤩 അതിലേറെ കാന്താരിയായ ഒരു മോളും ണ്ട്… നദൂസ്… നദിയ എന്നാ ഫുൾ നെയിം.. അപ്പൊ നിങ്ങൾ ചോദിക്കും കുട്ടിക്ക് വാപ്പയില്ലേന്ന്?? ഉണ്ട്.. ഉണ്ടാകണമല്ലോ!!😉 വാപ്പയില്ലാതെ കൊച്ച് ഉണ്ടാകില്ലലോ 😂 ന്റെ കൊച് ന് അസ്സൽ ഒരു തന്തയൊക്കെ ണ്ട്.. ആളൊക്കെ വഴിയേ വരും…
ഫമി ക്ക് ഉപ്പയും ഉമ്മിയും ഒരു അനിയനും അനിയത്തിയും ഉണ്ട്. പക്ഷെ അവരൊക്കെ വിട്ട് ഫമി അവളുടെ മോളുടെ ഒപ്പം തനിച്ചൊരു വീടെടുത്തു താമസിക്കാണ്.. അവരെയൊക്കെ ഇടക്ക് വിസിറ്റാറാണ് പതിവ്..
കൂട്ടിന് അയിഷാത്ത ന്ന് പേരുള്ള ഒരു താത്തയും ഉണ്ട്.. ഭർത്താവ് മരിച് മക്കൾ ആരും ഇല്ലാത്ത ആ പാവം ഇവരുടെ കൂടെ തന്നേണ് താമസം. എന്തിനും ഏതിനും അയിഷാത്ത മാത്രം മതി.. പ്രായം ഇത്തിരിയുണ്ടേലും ആളൊരു ജഗജില്ലിയാണ്..സൊ ഫമിക്കും മോൾക്കും നോ ടെൻഷൻ🤗
ഫമി ഒരു കോളേജ് ല് അസിസ്റ്റന്റ് പ്രൊഫസർ ആയി വർക്ക് ചെയ്യുമ്പഴാണ് ഈ ഗവണ്മെന്റ് ജോബ് തേടിയെത്തിയത്.. പിന്നൊന്നും നോകീലാ അവിടെ അങ്ങ് കട്ട് ചെയ്ത് ✂️ഇവിടെയങ് പേസ്റ്റ് ആക്കി😊 മോള് ഇവിടെ അടുത്തുള്ളൊരു സ്കൂളിൽ തന്നെയാണ്… പുറമേക്ക് ഫമി ഒരു പൊട്ടിത്തെറിയാണേലും.. നല്ല ആക്റ്റീവ് ആണേലും ആ നെഞ്ചകം കത്തിയെരിയുന്നത് ചിലർക്കേ അറിയൂ😞
ഇനി എന്തെല്ലാം കേൾക്കാൻ കിടക്കുന്നു…ഇപ്പൊ നമുക്ക് ഉമ്മച്ചിം മോളും എന്തായെന്ന് നോകാം… “””
“”ഹാ.. പറഞ്ഞപോലെ തന്നെ,, അവൾ ഇപ്പഴും പുതപ്പ് വലിച്ചോണ്ടിരിക്ക്യ..
ഡീ.. എണീക്കടി.. സ്കൂൾ പോണ്ടേ നിനക്ക്, ഇപ്പോ വരും ബസ്,, വേഗം എണീറ്റ് പോവാൻ നോക്കിക്കോ.. ഡീ എണീക്കാൻ…
“കുറച്ചൂടെ ഉമ്മച്ചി പ്ലീസ്..ഉറക്ക ചടവോടെ തന്നെ അവള് കെഞ്ചി..
“വെറുതെ കൊഞ്ചാൻ നിന്നാലുണ്ടല്ലോ.. നല്ലത് കിട്ടും എന്റേൽന്ന്… മര്യാദക് എണീറ്റോ..
ശോ.. ഈ ഉമ്മച്ചി… ന്നും പറഞ് കണ്ണും തിരുമ്മി കിണിങ്ങി കൊണ്ട് പെണ്ണ് മന്തം മന്തം പോവുന്നുണ്ട്. അങ്ങനെ വഴിക്ക് വാ. ഇനി എപ്പോ ഇറങ്ങുമോ എന്തോ??🙄 ചിലപ്പോ തോന്നും ഇവളെ പണ്ട് പെറ്റിട്ടത് ബാത്‌റൂമിൽ ആണെന്ന്…🥴 എന്തോരു നേരാ അവിടെ പോയാല്.. വെള്ളും തുറന്നിട്ട് അവിടിരുന്നു ഉറങ്ങാ കുംഭകർണി 😴😴 ഒരു നേരം കിട്ടിയാ മതി അപ്പോ പെണ്ണ് ഉറങ്ങും… 🤦
സ്കൂളിൽ ചെന്നാലും മിസ്സ്മാരുടെ കംപ്ലയിന്റ് മൊത്തം ഈ ഉറക്കത്തിന്റെ പേരും പറഞ്ഞാ.. ഞാൻ എന്തോ ചെയ്യും..?? 😒 ഉറങ്ങാൻ ആയിരുന്നെങ്കിൽ വല്ല ഉറക്ക ഗുളിക കൊടുകാം.,, ഉറങ്ങാതിരിക്കാൻ ഇനി അങ്ങനെ വല്ല കുന്തോം ണ്ടാണാവോ 🤔 ഓൺലൈൻ ദൈവങ്ങളെ മുഴുവൻ ഞാൻ അരിച്ചുപെറുക്കി..ഒന്നും കിട്ടീല,, ഇന്റെ മകൾക്ക് പറ്റിയതൊക്കെ ഇനി ഉണ്ടാക്കേണ്ടി വരും..
ഹുമ്മ്മ്… ഇങ്ങനെ പോയ ഈ പെണ്ണ് എന്നെകൊണ്ട് തന്നെ വല്ലതും ണ്ടാക്കിക്കും…😏
അയ്യോ.. സ്കൂള്.. പിന്നേം മറന്നു 😬
ഫമി തന്റെ ബാഗ് എടുത്ത് നേരെ ഹാൾ ലേക് പോയി.. അടുക്കളയിൽ ഉള്ള അയിഷാത്താനെ ഒക്കെ പറഞ് ഏല്പിച്ച് ടേബിൾ ലുള്ള ഒരു ഗ്ലാസ് ചായ മാത്രം കുടിച് 9.30 ന്റെ ബസ് നും വേണ്ടി ഓടി…
“ഭാഗ്യം.. കൃത്യ സമയത്ത് എത്തി.. ബസ് ദാ നിൽക്കുന്നു.. വേഗം ചാടിപിടിച് മുന്നിൽ തന്നെയുള്ള ഒരു സീറ്റ് ൽ കേറിയിരുന്നു. അതികം തിരക്കൊന്നുല്ല.. കുട്ടികൾ ഒകെ കേറി തുടങ്ങുന്നേയുള്ളു..കുറച്ച് കഴിഞ്ഞ ബസ് ൽ ആൾക്കാരെകാളും കൂടുതൽ കുട്ടികളാവും.. സൂചി കുത്താൻ ഇടം കാണില്ല..
“മടിപിടിച്ചും ഉറക്കം തൂങ്ങിയും തൂങ്ങിപിടിച്ചും സി ട്ടി കൊടുത്തും ഒരു ഒന്നൊന്നര ചാക്ക് ബാഗ് ഏറ്റിയും കൊസറ പറഞ്ഞും വെടി പറഞ്ഞും ഈ റൂട്ട് തന്നെ എത്ര പോയതാ 🤭🙏 ഒപ്പം കണ്ടക്ടർ ടേം ക്ലീനർ ടേം ഒക്കെ ചൊറിഞ്ഞും കൊണ്ടുള്ള വർത്താനും കേൾകാം.. എന്തോരു അനുഭവള്ളതാ!!””” പിന്നെ ആകെ ബഹളം ആവും..തള്ളാവും… ഒരു കഥ👐
മേല്പത്തൂർ ഗവണ്മെന്റ് സ്കൂളിൽ ക്കൊരു ടിക്കറ്റ് മ് എടുത്ത് വെറുതെ ജനൽകമ്പിയിലേക്കൊന്നു തല ചായ്ച്ചു.. ഹോ..നല്ല തണുത്ത കാറ്റ് നോക്കിയിരുന്നിട്ട് രാവിലെ തന്നെ ചൂട് കാറ്റാണല്ലോ പടച്ചോനെ 😷ഹ്ഹ്മ്..
സത്യത്തിൽ ഇപ്പോ ഒരു സാറ്റിസ്‌ഫാക്ഷൻ മ് നിറയെ സന്തോഷവും ഒക്കെയുണ്ട്.. അതിലേറെ ഉള്ളിലൊത്തിരി നോവും ഉണ്ട്!!!!
പഠിച്ചിറങ്ങിയ.. ഒരുപാട് സ്വപ്‌നങ്ങൾ പങ്കിട്ട.. മധുരമുള്ള ഒരായിരം ഓർമ്മകൾ ബാക്കിവെച്ച സ്കൂളിലോട്ട് തന്നെ വീണ്ടും കാലെടുത്തു വെക്കുന്നത്… അതും അവിടെക്കൊരു ടീച്ചറായിട്ട് തന്നെ! എന്ന് പറയുമ്പോ കുറച്ച് ത്രില്ലിംഗ് ആണ്!!
പക്ഷെ അതിലുപരി അതൊരു വലിയ മോഹം കൂടിയാണ്… കാരണം എല്ലാത്തിന്റെയും തുടക്കം അവിടെ നിന്നാണല്ലോ??? മനസ്സിനെ ഏറ്റവും പ്രിയപ്പെട്ട ഒന്നിലേക്ക് കൊത്തിവലിച്ചിട്ടത് ആ മണ്ണിൽ നിന്നുമാണല്ലോ!!??
ആ ചുവരുകളിലൊക്കെയും ആഞ്ഞുതറഞ്ഞു കിടപ്പുണ്ട്… ഒരു മിഴിവുറ്റ പ്രണയത്തിന്റെ കഥ♥♥
തമ്മിൽ തമ്മിൽ എരിപിരി കൊണ്ട പ്രണയത്തിന്റെ ചുവപ്പ്♥
ആ ഓർമ്മകളിൽ നിത്യേന അലഞ്ഞു നടക്കാൻ…ഓരോ അലയാഴികളെയും തൊട്ടുണർതാൻ.. വിട ചൊല്ലിയതൊക്കെയും തിരികെയെടുക്കാൻ… എന്നോ കൊതി കൊള്ളാൻ തുടങ്ങിയതാണ് മനസ്സ് … അതാണ് ഇന്ന് തൊട്ട് സാധ്യമാകാൻ പോകുന്നത്🥰🥰
സ്കൂളെത്തി.. എന്നും പറഞ്ഞ് ബെല്ലടിച്ചപ്പോഴാണ് അവൾ പെട്ടന്ന് ഞെട്ടി ഉണർന്നത്.. ബസ് ഇറങ്ങി മെല്ലെ നടക്കാനൊരുങ്ങി… അവളുടെ ചുവടുകൾക്കിന്ന് ഇത്തിരി ധൃതി ഏറെയുണ്ട്… ആ മണ്ണിലേക്ക്എത്രയും വേഗം അലിയാൻ മനസ്സ് വല്ലാതെ പ്രിയമേറുന്നു!!!
നടക്കുമ്പോൾ അവൾ ആ കവലയൊക്ക വീണ്ടുമൊന്ന് കണ്ണോടിച്ചു… ഇപ്പോ ഒരു കുഞ്ഞ് ടൌൺ ആയിന്നൊക്കെ പറയാം… അന്നൊക്കെ വെറും വിരലിലെണ്ണാവുന്ന കടകൾ മാത്രം..എന്നാലും ഓരോ കടയിലും കേറിയിറങ്ങി വാങ്ങിച്ചുകൂട്ടിയ സിപ്അപ്പിനും മില്കിബാറിനും ഫ്രൂട്ട് സലാഡിനൊന്നും ഒരു കണക്കുല്ല്യ.. 😍😍 എത്ര പെട്ടെന്നാണ് എല്ലാം മാറി മറിയുന്നത്…
“”ശരിയാണ്,, വർഷങ്ങൾ കൊണ്ട് പിറവിയെടുത്തതെല്ലാം നഷ്ടപ്പെടുത്താൻ ഇത്തിരി നിമിഷങ്ങളുടെ ആയുസ്സെയുള്ളു എന്ന് അനുഭവം തന്നെ സാക്ഷ്യമാണല്ലോ 🙃🙂”
പലയിട വീണ്ടും ഈ വഴി പോയപ്പോഴെല്ലാം ഇങ്ങോട്ട് ഒന്ന് എത്തി നോക്കും എന്നല്ലാതെ പിന്നെ ഒരിക്കൽ പോലും സ്കൂളിലേക്ക് കേറിനോക്കിയിട്ടില്ല..
ഇപ്പോഴിതാ പുതു ഭേദങ്ങൾ തേടി വീണ്ടും ഞാൻ ഇങ്ങോട്ട് തന്നെ 😊
എന്റെ ടൈം… അല്ലാതെന്ത്??? കൊല്ലാനാണോ വളർത്താനാണോ പടച്ചോനെ??!!🙏
കണ്ടറിയാം 👐👐
ഒടുവിൽ ആ അങ്കണത്തിൽ ഒത്തിരി വർഷങ്ങൾക്ക് ശേഷം അവളുടെ കാൽവെപ്പ് പതിഞ്ഞു…
####
“ഞാൻ എന്റെ സ്കൂളിനെ നന്നായൊന്ന് കണ്ണോടിച്ചു., ആ പഴയ പ്ലസ് വണ്ണു കാരിയുടെ കണ്ണിലൂടെ…
മിഴിയിലൊരു നീര്കണം കൺചിമ്മി””
സാരിയുടെ ഞൊറിയും കഴുത്തും പിൻ ചെയ്ത് വെച്ചതുമൊക്കെ ഒന്നൂടെ കറക്റ്റ് ആക്കി.. പ്ലസ് ടു ആണ് ചെറിയ പിള്ളേരാന്നൊക്കെ പറയാൻ കൊള്ളാം.. ഒക്കെ കണക്കാ..ഒടലോടെ വീക്ഷിച്ചെടുക്കും.. നമ്മളും ഇതൊക്കെ കഴിഞ് വന്നതല്ലേ?!”😂 പണ്ട് നമ്മളായിരുന്നല്ലോ സിസിടീവികൾ!!.. ഇപ്പഴും മോശൊന്നൂല്യ 😜
അല്ലെങ്കിലേ കഴുത്തിനിത്തിരി വിഡ്ത് കൂടുതലാ.. പണ്ട് വിണ്ണയിതാണ്ടി വരുവായ ഫിലിം ൽ ത്രിശടെ വിഡ്തിട്ട കഴുത്തും നല്ല ടൈറ്റ് മോഡ് ഡ്രസിങ്ങും കണ്ട് കമ്പം കേറിയതാ.. അന്ന് അതൊക്കെയല്ലേ ട്രെൻഡ്!”😄
പതിയെ പ്രിൻസിടെ റൂമിൽക് വെച്ചുപിടിച്ചു.. നെഞ്ച് ഇങ്ങനെ പട പടാ അടിക്ക്ണ്ട്… ഞാനിവിടെ പഠിപ്പിക്കാൻ വന്നതന്നല്ലേ പടച്ചോനെ?? 🤔🤔 ന്തോന്നിനാ എനിക്ക് ഇത്ര ടെൻഷൻ ആവോ…🙄🥵 ഇറങ്ങിയോടിയാലോ 🙄
ഹെയ്… ന്തിനാപ്പൊ ഞാൻ ഓടുന്നെ??
ശ്ശോ 🤦♀️🙆♀️ ടീച്ചർ ആണെന്ന കാര്യം തന്നെ മറന്നു 😇
അന്ന് പഠിക്കാൻ വന്നപ്പഴും ഇതേ ടെൻഷൻ ആയിരുന്നല്ലോ?! പിന്നെ ഇവിടെ കേറിയങ് മേഞ്ഞില്ലേ,,, ഹാ… അങ്ങനെയങ് മേഞ് കളയാം…😍
സ്കൂളിന് മൊത്തത്തിൽ ഇല്ലെങ്കിലും കുറേയൊക്കെ ചേഞ്ച് വന്നിട്ടുണ്ട്.. കുറച്ച് അഡ്വാൻസ്ഡ് ആക്കിയതാണൊന്നൊരു സംശയം???
ന്തന്നായാലും പിള്ളേരൊക്കെ പിന്നേം നല്ല അസ്സല് തല തെറിച്ചോരാന്നു കണ്ടാ പറയിണ്ട് 🤠👻
ചൊമരിലൊക്കെ എന്താ പെർഫോമൻസ് 😍🤩
സ്കൂളിനുള്ളിൽ നടന്നു നീങ്ങുന്തോറും
പൊട്ടിപൊളിഞ്ഞ ഓർമ്മകളൊക്കെയും അങ്ങനെ തന്നെ നിലകൊണ്ടു!!😣
പ്രിൻസിപ്പൽ സർ നോട് അനുവാദം ചോദിച്ച് അകത്തു കടന്നപ്പോൾ.,
ഹാ എത്തിയോ?? എന്ന് ചോദിച് മൂപ്പര് സ്‌പെക്ട്സ് ഊരി കയ്യിൽ പിടിച്ചു. എന്നിട്ട് നന്നായൊന്ന് ചിരിച്ചു..
അതികം പ്രായമൊന്നുമില്ലെങ്കിലും മുടിയിൽ ഡൈ ഉണ്ട്.. ഒരു സിംപിൾ ഫ്രെയിം കണ്ണട മ് വെച്ച് ഒരു ടിപ്പ്ടോപ് ലുക്ക് ൽ ഇരിക്കുന്നു പുള്ളി. സത്യം പറഞ്ഞാ ഞങ്ങൾടെ പ്രിൻസി ജയകൃഷ്ണൻ സർ നെ ഓർമ്മവന്നു.. സെയിം ലുക്ക്.. അങ്ങേരോക്കെയാണ് പ്രിൻസി..!
പണ്ടാരോ പറഞ്ഞത് പോലെ., സാറെ ന്നൊക്കെ അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റിയ മൊതല്!!ഇപ്പോ എവിടെയാണാവോ??🥺
സർ കുറച്ച് കുശലന്വേഷണം ഒക്കെ നടത്തി.. വൈകാതെ രജിസ്റ്റർ ലും ഒപ്പിട്ട് ഞാൻ തിരിച് സ്റ്റാഫ്റൂം ലോട്ട് നടന്നു..
“ആ പഴയ നടവരാന്തയിൽ ഞാനും അവനും ഞങ്ങളുടെ ഗാങ്ങും ഒക്കെ നിറഞ്ഞു നിന്നിരുന്നത് മനസ്സിൽ തെളിഞ്ഞു വന്നു.!! ആ പൊട്ടിച്ചിരികളൊക്കെയും വീണ്ടും വീണ്ടും കാതിൽ അലതല്ലുന്നു””
ആ വരാന്തയുടെ കൈപ്പിടിയിൽ ഒക്കെ വെറുതേയൊന്ന് കൈത്തൊട്ട് നടന്നു അവൾ .. ഓർമകളിലെ തണുപ്പ് ഉള്ളം കൈയിൽ തൊട്ട പോലെ.. 😔
നെഞ്ചിലൊരു ഭാരം കുമിഞ്ഞു കൂടുന്നുണ്ടായിരുന്നു!!””😌
തുടരും
( ഇതെന്റെ ഫസ്റ്റ് തുടർക്കഥ യാണ്.. സ്റ്റോറീസ് എഴുതാറുണ്ടെങ്കിലും തുടർകഥ ഫസ്റ്റ് ആയോണ്ട് ഒരു പിടിയുമില്ല..
ഒരുപാട് പോരായ്മകൾ ഉണ്ടാകും.. എല്ലാവർക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.. അഭിപ്രായങ്ങൾ എല്ലാം തുറന്നു പറയണം. തെറ്റുകൾ ഒക്കെയും തിരുത്തി തരണം.. എല്ലാവരും നന്നായി സപ്പോർട്ട് ചെയ്യണം.. ഒത്തിരി ഇഷ്ടത്തോടെ )