കൈലാസ ഗോപുരം – ഭാഗം 93, എഴുത്ത്: മിത്ര വിന്ദ

ഏകദേശം 11മണിയോട് കൂടി പാർവതിയെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തിരുന്നു. കാശിയെ കണ്ടതും അവളുടെ മിഴികൾ നിറഞ്ഞു തൂവി. “പാറു….വേദന ഉണ്ടോ ” അവള് കരയുന്നത് കണ്ടതും കാശി […]

ഏകദേശം 11മണിയോട് കൂടി പാർവതിയെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തിരുന്നു. കാശിയെ കണ്ടതും അവളുടെ മിഴികൾ നിറഞ്ഞു തൂവി.

“പാറു….വേദന ഉണ്ടോ ” അവള് കരയുന്നത് കണ്ടതും കാശി പെട്ടന്ന് ചോദിച്ചു.

“ഇല്ല…”

“പിന്നെന്തിനാ കരയുന്നെ…. എന്താടാ, എന്ത് പറ്റി “

“ഒന്നുല്ല കാശിയേട്ടാ, “

“സാരമില്ല, കരയുവൊന്നും വേണ്ട കേട്ടോ, എല്ലാം കഴിഞ്ഞു വന്നുല്ലോ നീയ്…”

പാറു കിടക്കുന്ന ബെഡിന്റെ അരികിലായ് ഒരു കസേര വലിച്ചു ഇട്ടു കൊണ്ട്, അതിൽ ഇരിക്കുകയാണ് കാശി.മെല്ലെ അവളുടെ വീർത്ത വയറിൽ വിരലുകൾ ഓടിച്ചു കൊണ്ട്..

അമ്മയെ വിഷമിപ്പിക്കവാണോ പൊന്നെ….. പാവം അല്ലെ നമ്മുടെ പാറുമ്മ….

അവളുടെ വയറിന്റെ അടുത്തേക്ക് മുഖം ചേർത്ത് ഇരിയ്ക്കുകആണ് അവൻ. പെട്ടന്ന് അവന്റെ ശബ്ദം തിരിച്ചു അറിഞ്ഞു എന്നത് പോലെ വാവ അനങ്ങി..

ദേ നോക്കിയേ പാറുട്ടാ… പാവം നമ്മുടെ കുഞ്ഞാവ മൂവ് ചെയ്യുന്നു …അച്ഛയെ മിസ് ചെയ്തോടാ പൊന്നെ..”

“ഇന്നലെ രാത്രിയിൽ ഒക്കെ ആള് അനങ്ങാതെ കിടക്കുകയായിരുന്നു. അല്ലെങ്കിൽ എന്നും ഏട്ടന്റെ പാട്ടും മേളോം ഒക്കെ കേട്ട് എന്തൊരു ബഹളം ആയിരുന്നു. ഇന്നലെ ആണെങ്കിൽ ഒന്നും ഇല്ലായിരുന്നു.. ഞാൻ ഓർത്തു അച്ഛന്റെ സൗണ്ട് കേൾക്കാഞ്ഞിട്ട് ആവും ന്നു.”

പാറു പറയുന്നത് കേട്ട് കൊണ്ട് കാശി പിന്നെയും അവളുടെ വയറിൽ തലോടി..

എന്റെ പൊന്നിനോട് സംസാരിക്കാൻ പറ്റാഞ്ഞത് കൊണ്ട് അച്ചയ്ക്കും സങ്കടം ആയിരുന്നു.. ഉറങ്ങിയതേ ഇല്ലടാ കണ്ണാ…

“എനിക്ക് എന്തൊക്കെയോ സങ്കടം ആണ് കാശിയേട്ടാ… മനസ് ആകെ കൈ വിട്ട് പോകുന്ന പോലെ…”

. “എന്താ പാറുട്ടാ…”

“അറിയില്ല…. എനിക്ക് എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ,, എന്തിനാണോ ഈശ്വരാ ഇങ്ങനെ ഒക്കെ ഒരു വിധി എനിക്ക് തന്നത്..”

അതും പറഞ്ഞു അവൾ കരഞ്ഞു.

“നീ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടല്ലേടാ..കുഞ്ഞാവയ്ക്ക് സങ്കടം ആവും,”

“ഒരമ്മയ്ക്ക് മാത്രം ചെയ്യാവുന്ന ഒത്തിരി കാര്യങ്ങൾ ഉണ്ട്…അതും സ്വന്തം പെൺ മക്കൾ ഇങ്ങനെ ഒരു സ്റ്റേജിൽ ഇരിക്കുമ്പോൾ,,, എനിക്ക്,, അത് ഒക്കെ ഓർക്കുമ്പോൾ സത്യം പറഞ്ഞാൽ ചങ്ക് പൊട്ടി പോകുവാ ഏട്ടാ.”

“നിനക്ക് എന്ത് വേണേലും ചെയ്തു തരാൻ ഞാൻ ഇല്ലേ പെണ്ണേ… എന്നോട് ഒരു വാക്കു പറഞ്ഞാൽ പോരെ “

. “അതൊന്നും അല്ല ഏട്ടാ.. എനിക്ക് ആണെങ്കിൽ ചെറിയ രീതിയിൽ ലൈറ്റ് ആയിട്ട് ബ്ലഡ്‌ ഡിസ്ചാർജ് ഉണ്ട്… ഡോക്ടർ പറഞ്ഞത്, ഇനിയുള്ള മാസങ്ങൾ തനിയെ എഴുനേൽകരുത്, അമ്മയെ കൊണ്ട് വേണം അതൊക്കെ ചേഞ്ച്‌ ചെയ്യിക്കാൻ എന്നാണ്…. ഇനി ഇപ്പൊ ആ പാവം മായ ചേച്ചിയെ ബുദ്ധിമുട്ടിയ്ക്കണം….കഷ്ടം അല്ലേ ഏട്ടാ, ഓർക്കുമ്പോൾ സങ്കടം വരുവാ “

“മായചേച്ചിയെ ബുദ്ധിമുട്ടിക്കണ്ട… നിന്റെ കാര്യങ്ങൾ ഒക്കെ ചെയ്തു തരാൻ ഞാൻ ഉണ്ട് പാറു…. ഇതൊക്കെ ഓർത്തു നീ ആവശ്യം ഇല്ലാതേ ടെൻഷൻ കൂട്ടരുത് കേട്ടോ..”

“കാശിയേട്ടൻ ഇത് എന്തൊക്കെയാ പറയുന്നേ….ഏട്ടൻ ആണോ ഇതൊക്കെ ചെയ്തു തരുന്നേ…ഇതിപ്പോ പറഞ്ഞത് അബദ്ധം ആയല്ലോ…”

അപ്പോളേക്കും മെഡിസിൻ വാങ്ങാൻ വേണ്ടി പോയ മായ ചേച്ചി പുറത്തു നിന്നും കയറി വന്നു..

“മോളെ….. പൊടിയരി കഞ്ഞി കുടിക്കാം ഇന്നുടെ, നാളെ മുതൽക്ക് ആഹാരം ഒക്കെ കഴിക്കാം കേട്ടോ…അങ്ങനെയാണ് സിസ്റ്റർ പറഞ്ഞത് ‘

അവര് പറഞ്ഞതും പാറു തല കുലുക്കി.

അവളെ റൂമിലേക്ക് മാറ്റി എന്നറിഞ്ഞു അർജുന്നും കല്ലുവും ഒക്കെ എത്തി. പിന്നെ ഫ്ലാറ്റിൽ നിന്നുള്ള കുറച്ചു ഫ്രണ്ട്സും,.

കല്ലുവിനെ കണ്ടപ്പോൾ അവളോട് കുറച്ചു സമയം സംസാരിച്ചു ഇരുന്നപ്പോൾ പാറുവിനു കുറച്ചു ഒക്കെ ആശ്വാസം ആയിരുന്നു.. അര മണിക്കൂർ ഇരുന്ന ശേഷം ആണ് എല്ലാവരും മടങ്ങിപോയത്.

എന്നാൽ സുഗന്ധിയും കൃഷ്ണമൂർത്തിയും എത്തിയില്ല.

അവർക്ക് ഉച്ചക്ക് ആയിരുന്നു ഫ്ലൈറ്റ്. മകന്റെയും മരുമകളുടേയും അടുത്തേക്ക് പറക്കാൻ അവർ കാലത്തെ തന്നെ എയർപോർട്ടിലേയ്ക്ക് പോയിരുന്നു..ഇടയ്ക്ക് ഒരു തവണ അച്ഛൻ, കാശിയെ വിളിച്ചു വിവരം തിരക്കി അത്ര മാത്രം… അവനും അവരിൽ നിന്നും അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല.. ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കാശിക്ക് മാനസിlaയിരുന്നു അച്ഛന്റെയും അമ്മയുടെയും തനി സ്വഭാവം..

**************************

നാലഞ്ച് ദിവസത്തെ ഹോസ്പിറ്റൽ വാസം ഒക്കെ കഴിഞ്ഞു കാശിയും പാറുവും ഇന്നാണ് ഫ്ലാറ്റിലേക്ക് മടങ്ങുന്നത്.

പാറുവിനു വേണ്ട നിർദ്ദേശങ്ങൾ ഒക്കെ വള്ളി പുള്ളി വിടാതെ പറഞ്ഞു മനസിലാക്കിയാണ് ഡോക്ടർ അവരെ പറഞ്ഞു അയച്ചത്.

ബ്രൗൺ ഡിസ്ചാർജ് കോമൺ ആണെന്നും അതൊന്നും പേടിക്കേണ്ടന്നും പിന്നെ ഓടി ഓടി ഹോസ്പിറ്റലിലേക്ക് വരണ്ട, എന്തെങ്കിലും ആവശ്യം ഉണ്ടായാൽ ഒന്നെങ്കിൽ ഡോക്ടറേ വിളിച്ചു സംസാരിക്കുക, അല്ലെങ്കിൽ കാശി വന്നാൽ മതി എന്നൊക്കെ അവർ പറഞ്ഞു കൊടുത്തു.

റൂം എല്ലാം ക്ലീൻ ആക്കി ഇടുവാൻ വേണ്ടി മായ ചേച്ചി നേരത്തെ തന്നെ എത്തിയിരുന്നു..

അതുകൊണ്ട് കാശിയും പാറുവും കൂടിയാണ് യാത്ര തിരിച്ചത്.

അവൾക്ക് ഐസ് ക്രീം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് ഇടയ്ക്കൊരു ദിവസം കാശിയോട് പറഞ്ഞു. അതുകൊണ്ട് ഒരു പാർലറിൽ കേറി പാറുനു ഇഷ്ടം ഉള്ള ഫ്ലെവർ ഒക്കെ വാങ്ങി കൊടുത്ത് ആണ് അവൻ കൊണ്ട്വന്നത്.

അവളുടെ ഉള്ളിൽ എന്തൊക്കെ ആഗ്രഹം ഉണ്ടോ അതെല്ലാം സാധിപ്പിച്ചു കൊടുക്കാൻ അവൻ റെഡി ആയിരുന്നു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം അങ്ങനെ പാറുവും കാശിയും ചേർന്ന് അവരുടെ വീട്ടിൽ എത്തി

ഉള്ളി തീയലും, വൻ പയർ ഉലർത്തിയതും, മാമ്പഴ പുളിശ്ശേരി യും ഒക്കെ ഉണ്ടാക്കി വെച്ചു അവരെ കാത്തു ഇരിക്കുക ആയിരുന്നു മായ ചേച്ചി…

“ഡ്രസ്സ്‌ ഒക്കെ ഒന്ന് ചേഞ്ച്‌ ചെയ്തിട്ട് വരാം ചേച്ചി… നല്ല വിശപ്പുണ്ട്….”

പാറു ആണെങ്കിൽ കയറി വന്നതേ പറഞ്ഞു.

ഹോസ്പിറ്റലിൽ നിന്നും കൊണ്ട് വന്ന ബാഗ് ഒക്കെ എടുത്തു മേശപ്പുറത്തു വെച്ചിട്ട് കാശി അവളെയും കൂട്ടി പതിയെ ബെഡ് റൂമിൽക്കുപോയി.

“നന്നായി ഇറക്കം ഉള്ള ലൂസ് ആയിട്ട് ഉള്ള ഒരു ടോപ് ആയിരുന്നു അവൾ ധരിച്ചത്.

ഡ്രസിങ് റൂമിലേക്ക് പോയ്‌ അത് അഴിച്ചു മാറ്റിയപ്പോൾ കാശി അവൾക്കായി ഉള്ള ഡ്രെസ്സു എടുത്തു കൊണ്ട് വന്നു..

ചക്കരവാവേ….

അവന്റെ ശബ്ദം കേട്ടതും കുഞ്ഞു ഒന്ന് പിടച്ചു..

ശോ.. ഈ കാശിയേട്ടൻ,,, മര്യാദക്ക് അടങ്ങി ഇരുന്ന വാവയാ… ഇനി ബഹളം കാട്ടും…”

അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു കൊണ്ട് പാറു പറഞ്ഞു.

“ബഹളം വെയ്ക്കല്ലേ കണ്ണാ… അച്ഛടേ അടുത്ത് വന്ന ശേഷം നമ്മൾക്ക് അടിച്ചു പൊളിക്കാം കേട്ടോ…”

“ഉവ്…. പറഞ്ഞാൽ മതി…അച്ഛൻ പറയുന്നത് എല്ലാം കേട്ടോളുo അതേപോലെ തന്നെ..”

“എന്റെ വാവ പാവമാടി പെണ്ണേ..നീ ഇങ്ങനെ കിടന്ന് വഴക്ക് പറഞ്ഞു വാവയെ വിഷമിപ്പിക്കാതെ ഇരുന്നാൽ മതി..

പാറുവിനെ ടോപ് ഇടുവാൻ സഹായിച്ചു കൊണ്ട് കാശി പറഞ്ഞു.

“ഇതൊക്കെ ഞാൻ തനിയെ ചെയ്തോളാം ഏട്ടാ….. അതിനൊന്നും കുഴപ്പമില്ലന്നെ…..”

“ഹ്മ്മ്…… നീ അവിടെ പോയ്‌ ഇരിയ്ക്ക്… ഞാൻ ഫുഡ്‌ എടുത്തു കൊണ്ട് വരാം “

“ഏട്ടൻ പോയ്‌ ഒന്ന് ഫ്രഷ് ആയി വന്നെ…എന്നിട്ട് മതി…..”

“ഹ്മ്മ്… അത് ശരിയാ,ഹോസ്പിറ്റലിൽ ഒക്കെ നടന്നത് അല്ലേ…. ഒരഞ്ചു മിനിറ്റ് പാറുട്ടാ… ഞാൻ ഇപ്പൊ വരാം “

പറഞ്ഞു കൊണ്ട് അവൻ വേഗം വാഷ് റൂമിലേക്ക് പോയ്‌. പെട്ടന്ന് തന്നെ കുളിച്ചു ഇറങ്ങി വരികയും ചെയ്തു. എന്നിട്ട് പാറുവിനു ഉള്ള ഫുഡ്‌ എടുത്തു കൊണ്ട് വന്നു അവൾക്ക് വാരി കൊടുത്തു.

തനിച്ചു കഴിച്ചോളാം എന്ന് അവൾ കുറെ തവണ പറഞ്ഞു.. പക്ഷെ അവൻ സമ്മതിച്ചില്ല…

ഹോസ്പിറ്റലിൽ വെച്ച് ആണെങ്കിൽ അവള് നല്ല രീതിയിൽ ഒന്നും കഴിക്കുന്നില്ലായിരുന്നു.

കാശി പകല് എല്ലാം ഓഫീസിലേക്ക് പോകുകയും ചെയ്യും, മായചേച്ചി ആയിരുന്നു അവൾക്ക് ഭക്ഷണം കൊടുത്തു കൊണ്ട് ഇരുന്നത്.. കാശി എത്തുമ്പോൾ 8മണി ആകും… അവിടെ അത്യാവശ്യം തിരക്കുകൾ ആയിരുന്നു.. അച്ഛനും കൂടെപ്പോയ സ്ഥിതിക്ക് എല്ലാം മാനേജ് ചെയ്യാൻ അവനും ഇത്തിരി കഷ്ടപ്പെട്ടു.

വീട്ടിൽ ചെന്ന ശേഷം അവളെ നന്നായി ശ്രദ്ധിക്കാം എന്ന് അവനും കരുതി.

തുടരും.

വായിച്ചിട്ട് എന്തെങ്കിലും പറഞ്ഞു പോ പിള്ളേരെ 😍😍😍

Scroll to Top