കാശി ഓഫീസിലേക്ക് പോയാൽ പിന്നെ ഫോണിൽ എന്തെങ്കിലും ഒക്കെ കണ്ടു കൊണ്ടും ബുക്ക്സ് ഒക്കെ എടുത്തു വായിച്ചു ഒക്കെ പാറു അങ്ങനെ ഇരിയ്ക്കും.
അവൾക്ക് വായിക്കാൻ ഒരുപാട് ഇഷ്ടം ആയതു കൊണ്ട് കാശി ആണെങ്കിൽ ഏറെ ബുക്ക്‌സ് കളക്ട് ചെയ്ത് കൊണ്ട് വന്നു വെച്ചിട്ടുണ്ട്.
ഇരുന്നും കിടന്നും ഒക്കെയാണ് അവൾ അതെല്ലാം വായിച്ചു തീർക്കുന്നത്.
ഏകദേശം ഒരു മണി ഒക്കെ ആയി കാണും നേരം..
പാറു ഭക്ഷണം കഴിച്ച ശേഷം വെറുതെ സെറ്റിയിൽ ഇരിക്കുകയാണ്.
പെട്ടന്ന് അവൾക്ക് യൂറിൻ പാസ്സ് ചെയ്യണം എന്ന് തോന്നി.
മായേച്ചിയുടെ സഹായത്തോടെ അവൾ വാഷ് റൂമിലേക്ക് പോയ്
ശേഷം വീണ്ടും വന്നു സെറ്റിയിൽ ഇരുന്നു.
അപ്പോളേക്കുമവൾക്ക് ചെറിയ വയറു വേദന പോലെ തോന്നി.
ഇടയ്ക്കൊക്കെ ഇങ്ങനെ വരുന്നത് ആണ് എന്ന് ഓർത്തു കൊണ്ട് അവൾ അങ്ങനെ വീണ്ടും ഇരുന്നു.
കുറച്ചു കഴിഞ്ഞതും വീണ്ടും വീണ്ടും യൂറിൻ pass ചെയ്യാനുള്ള ടെൻഡൻസി കൂടി കൂടി വന്നു.
രണ്ടു മൂന്നപ്രാവശ്യം അവളെയു കൂട്ടി വാഷ് റൂമിലേക്ക് പോയപ്പോൾ, മായേച്ചിയ്ക്ക് ടെൻഷൻ ആയി.
മോളെ പാറു.. എന്താടാ പറ്റിയെ… എന്തെങ്കിലും വയ്യാഴിക ഉണ്ടോ..?
“എനിക്ക് എന്തൊക്കെയോ ആസ്വസ്ഥത പോലെ മായേച്ചി… വയറു വേദനിക്കുന്നുണ്ട്…..”
“യ്യോ… എന്നാൽ പിന്നെ വേഗം കാശിയെ വിളിച്ചു നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം കുഞ്ഞേ.. വെച്ചോണ്ട് ഇരിക്കേണ്ട….. എന്നതെങ്കിലും ക്ഷീണം ആയി പോയാല്….”
“കുറച്ചുടെ നോക്കാം ചേച്ചി….. എന്നിട്ട് പോയാൽ പോരേ “
“പാടില്ല കുഞ്ഞേ, ഒന്നാമത് മോൾക്ക് വയ്യാത്തത് ആണ്, എന്നതെങ്കിലും ക്ഷീണം വന്നാല് പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ വന്നേക്കണം എന്നല്ലേ ആ ഡോക്ടറു പറഞ്ഞത്, മോളിവിടെ ഇരിയ്ക്ക്… ഞാൻ കാശിയേ വിളിക്കാം…”…
ഫോണ് എടുക്കാനായി മായ അപ്പുറത്തെ മുറിയിലേക്ക് പോയി.
പാറുവിന് ആണെങ്കിൽ തന്റെ വയറു മുറുകി വരും പോലെ തോന്നി.. അല്പം കഴിഞ്ഞു ലൂസ് ആകുന്നുണ്ട് താനും… ഇതെന്താണ് എന്നുള്ളത് എത്ര ആലോചിച്ചു നോക്കിയിട്ടും അവൾക്ക് ഒട്ട് മനസിലായുമില്ല.
പതിവില്ലാതെ മായചേച്ചിയുടെ ഫോൺ കാൾ കണ്ടതും കാശിയെ ഞെട്ടി വിറച്ചു.
ഈശ്വരാ ന്റ പാറു..
അവൻ വേഗം ഫോൺ എടുത്തു കാതിലേക്ക് വെച്ചു.
ഹലോ മായേച്ചി..
ആഹ് മോനേ… പാറു മോൾക്ക് ചെറിയ ക്ഷീണം ഒക്കെപോലെ… മോനൊന്നു വരാമോ… നമ്മൾക്ക് ഹോസ്പിറ്റലിൽ വരെ ഒന്ന് പോണം..
ചേച്ചി…. അവൾക്ക്, അവൾക്കെന്തു പറ്റി..
“ഒന്നും പറ്റിയില്ല മോനേ…. ചെറിയ വയറു വേദന…. വെച്ചോണ്ട് ഇരിയ്ക്കുന്നതിലും ഭേദം പോയി ഒന്ന് ഡോക്ടറെ കാണുന്നത് അല്ലേ….”
“ഓക്കേ ചേച്ചി.. ഞാൻ ഉടനെ വരാം.. ഫോണൊന്നു പാറുന്റെ കൈയിൽ കൊടുക്കാമോ…”
“കൊടുക്കാം മോനേ…..”
. അവർ ഫോണ്മായി അകത്തേക്ക് ചെന്ന്
“പാറു… ദേ കാശിയാണ്, മോൾടെ കൈയിൽ കൊടുക്കാൻ പറഞ്ഞു “
. “ഹലോ കാശിയേട്ടാ….”
“പാറുട്ടാ, എന്താടാ, എന്ത് പറ്റി നിനക്ക്…”
തിടുക്കപ്പെട്ടു പുറത്തേക്ക് ഇറങ്ങുന്നതിനു ഇടയിൽ അവൻ പാറുനോട് ചോദിച്ചു.
“കുഴപ്പമില്ല ഏട്ടാ… ചെറിയ ഒരു വയറു വേദന… ജസ്റ്റ് ഒന്ന് പോയ് കാണിക്കാം….. ഏട്ടൻ മെല്ലെ വന്നാൽ മതി ട്ടോ….”
“ഹ്മ്മ്… എടാ, നിനക്ക്… വേറെ പ്രശ്നം ഒന്നും ഇല്ലാലോ അല്ലേ “
“ഇല്ലന്നേ….. ഒരു പ്രശ്നോം ഇല്ല….”
“ഹ്മ്മ്… നീ റെഡി ആയി നിന്നോ, ഞാൻ പെട്ടന്ന് വന്നേക്കാം “
“ഏട്ടാ പതിയെ ഡ്രൈവ് ചെയ്തേ വരാവു….”
“ആഹ്,,, നീ ഫോണോന്ന് മായേച്ചിയുടെ കൈയിൽ കൊടുത്തേ….”
“ഹ്മ്മ്….”
“ഹെലോ മോനേ “
“ചേച്ചി.. അവളെ സൂക്ഷിച്ചോണം കേട്ടോ… പിന്നെ അത്യാവശ്യ വെണ്ട സാധനങൾ ഒക്കെ എടുത്തു വെയ്ക്കണേ…”
“ആഹ് ശരി മോനേ… ഞാൻ വെച്ചോളാം “
ഓക്കേ ചേച്ചി..അവൻ ഫോൺ കട്ട് ചെയ്തു…
അര മണിക്കൂറിനു ഉള്ളിൽ കാശി അവിടെ എത്തി ചേർന്നു.
പാറുവും മായേച്ചിയും ഹോസ്പിറ്റലിൽ പോകാൻ വേണ്ടി റെഡി ആയി നിന്നു.
“എടാ…. എന്താ പറ്റിയേ, നിനക്ക് നല്ല ക്ഷീണം ഉണ്ടല്ലോ “
അവൻ പാറുവിനെ ചേർത്തു പിടിച്ചു, എന്നിട്ട് അവളുടെ വയറ്റിൽ മെല്ലെ തലോടി
“Pain വരുന്നുണ്ട് ഏട്ടാ ഇടയ്ക്ക് എല്ലാം… പിന്നെ യൂറിൻ പാസ്സ് ചെയ്യാൻ ഇടയ്ക്ക് ഒക്കെ തോന്നുവാ…..”
കാശിയെ കണ്ടപ്പോൾ ആയിരുന്ന് പാവം പാറുവിനു സമാധാനം ആയതു പോലും..
“ഞാൻ ഇങ്ങോട്ട് വരുന്ന വഴിയ്ക്ക് ഡോക്ടറെ വിളിച്ചു സംസാരിച്ചു.”
“പെട്ടന്ന് പോരാൻ പറഞ്ഞു.. പേടിക്കൻ ഒന്നും ഇല്ലടാ…ആ പ്രോസീജർ അങ്ങ് നടത്തിയാൽ പിന്നെ സമാധാനം ആകും…. ഇന്ന് തന്നെ ചെയ്യാം എന്ന് ഡോക്ടർ പറഞ്ഞത് “
“ഹ്മ്മ്…..”
ഒന്ന് മൂളി എങ്കിലും പാറുന് വല്ലാത്ത പേടി ഉണ്ടായിരുന്നു.
അവളെയും കൂട്ടി കാശി ലിഫ്റ്റ് ന്റെ അടുത്തേക്ക് നടന്നു. ഒപ്പം മായേച്ചിയും ഉണ്ടായിരുന്നു.
പതിയെ സൂക്ഷിച്ചു വണ്ടി ഓടിച്ചാണ് അവൻ ഹോസ്പിറ്റലിൽ എത്തിയത്.
ഡോർ തുറന്ന് ഇറങ്ങിയതും പാറുന് പിന്നെയും വേദന കൂടി കൂടെ വന്നു.. വീൽ ചയർ വരുത്തി അതിലാണ് അവളെ ഡോക്ടർ ന്റെ അടുത്തേക്ക് കൊണ്ട് പോയത്.
“പി വി ചെയ്തു നോക്കാം, ഒന്ന് കേറി കിടക്കു “
. ഡോക്ടർ പറഞ്ഞതും പാറുന്റെ നെഞ്ചിടിപ്പ് ഉയർന്നു.
ആദ്യം ആയിട്ട് ആണ് ഈ പരിശോധന..
അവിടെ നിന്നിരുന്ന സിസ്റ്റർ ആണ് പാറുനെ പിടിച്ചു കയറ്റി ബെഡിൽ കിടത്തിയത്.
അവൾ ശ്വാസം എടുത്തു വലിയ്ക്കുന്നത് കണ്ടു ഡോക്ടർന് കാര്യം മനസിലായി.
“പേടിക്കണ്ട മോളെ, ബലം പ്രോയോഗിക്കാതെ relax ആയിട്ട് കിടന്നാൽ മതി.. പെട്ടന്ന് കഴിയും “
ഗ്ലൗസ് എടുത്തു കൈലേക്ക് ഇട്ട് കൊണ്ട് ഡോക്ടർ അവളുടെ അടുത്തേക്ക് വന്നു
“ആഹ് ഡോക്ടർ,,,,”
“ഇപ്പൊ കഴിയും,ബലം പിടിക്കല്ലേ പാർവതി….”
“വേദനിക്കുന്നു ഡോക്ടർ “
“ദേ കഴിയും, അനങ്ങാതെ കിടക്കു….കുഞ്ഞിന്റെ പൊസിഷൻ ഒക്കെ നോക്കട്ടെ,,,.”
എല്ലാ കൂടി കേട്ട് കൊണ്ട് കാശി ആണെങ്കിൽ ഉരുകി വിയർക്കുകയാണ്.
“കഴിഞ്ഞു.. എഴുന്നേറ്റു വാടോ “
ഡോക്ടർ വന്നു വീണ്ടും അവരുടെ സീറ്റിൽ ഇരുന്നു.
“കാശിനാഥൻ, നമ്മൾക്ക് ഉടനെ സ്റ്റിച് ഇടണം… കുഞ്ഞ് താഴേക്ക് വന്നു ഇരിക്കുവാണ്.. അതാണ് കൺട്രാക്ഷൻ വരുന്നേ….”
“ഡോക്ടർ കുഞ്ഞിനെന്തെങ്കിലും കുഴപ്പo വരുമോ..”?
പാറു പെട്ടന്ന് ചോദിച്ചു.
“ഇല്ലന്നേ… അങ്ങനെ കുഴപ്പം വരാതെ ഇരിയ്ക്കാൻ അല്ലേ ഞങ്ങൾ ഒക്കെ ഇവിടെ ഉള്ളത്, ടെൻഷൻ ആവണ്ട കേട്ടോ “
അവളെ നോക്കി പുഞ്ചിരിയോട് കൂടെ ഡോക്ടർ പറഞ്ഞു.
“ഞാൻ കുറച്ചു ബ്ലഡ് ടെസ്റ്റ് നു എഴുതുന്നുണ്ട്, അതിന്റെ ഒക്കെ റിസൾട്ട് കാണട്ടെ… പിന്നെ ലാബിലേക്ക് നടന്നു ഒന്നും പോകണ്ട, അവര് വന്നു കളക്ട ചെയ്തോളും… ആ റിസൾട്ട് കണ്ടിട്ട് തീരുമാനിക്കാം, ഇന്ന് തന്നെ ചെയ്യണോ എന്നുള്ളത്..”
അവർ പറഞ്ഞതും പാറുവും കാശിയും തലയാട്ടി കാണിച്ചു.
“ഇപ്പൊൾ പാർവതിയെ ലേബർ റൂമിലേക്ക് കൊണ്ട് പൊയ്ക്കോളൂ സിസ്റ്റർ “
അവിടെ നിന്ന സിസ്റ്റർ നു വെണ്ട നിർദ്ദേശം ഒക്കെ കൊടുത്ത ശേഷം ഡോക്ടർ എഴുന്നേറ്റു.
ലേബർ റൂമിന്റെ അടുത്തുള്ള റൂമിൽ ആണ് പാറുവിനെ കിടത്തിയത്.
അവിടെ ആണെങ്കിൽ രണ്ടു പേഷ്യന്റ ഉണ്ടായിരുന്നു..രണ്ടു പേർക്കും ലേബർ pain തുടങ്ങിയത് കൊണ്ട് കിടത്തിയെക്കുന്നത് ആണ്.
ആഹ് അമ്മേ…. എനിക്ക് വേദന എടുക്കുന്നെ… അയ്യോ….
ഒരു പെണ്ണ് ആണെങ്കിൽ വലിയ ശബ്ദത്തിൽ കിടന്ന് നിലവിളിക്കുന്നു.
അവരുടെ നിർത്താതെ ഉള്ള കരച്ചിൽ കേട്ടതും പാറു നെ ഞെട്ടി വിറച്ചു.
തുടരും.
ഇതൊക്ക എന്റെ അനുഭവം ആണ് കേട്ടോ, ഞാൻ ആണെങ്കിൽ എന്റെ വീട്ടിൽ ആയിരുന്നു, ഇതുപോലെ ബുക്ക്സ് മാത്രം വായിച്ചു ദിവസങ്ങൾ തള്ളി നീക്കും….എനിക്കും എന്റെ മോനേ prgnt ആയ ശേഷം ഇതെ പോലെ ആയിരുന്നു.6ത് month il stich itt കിടന്നു.അന്ന് ആണെങ്കിൽ ഞാനും എന്റെ ഒരേ ഒരു അനിയനും മാത്രം വീട്ടിൽ ഒള്ളു..Same സിറ്റുവേഷൻ ആയിരുന്നു, മായേച്ചി ക്ക് പകരം എന്റെ പാവം അനിയൻ ആയിരുന്നു ഒപ്പം ഉണ്ടായിരുന്നത്.. എനിക്ക് ക്ഷീണം കൂടി വന്നപ്പോൾ അവൻ എന്നെയും കൂട്ടി ഹോസ്പിറ്റലിൽ വന്നു. പിന്നീട് ഹസ്ബൻഡ് and ഫാമിലി ഒക്കെ എത്തി ചേർന്നു. അന്ന് രാത്രി യിൽ cerclage ചയ്തു… ഓർക്കുമ്പോൾ ഇപ്പോളും ഞെട്ടൽ ആണ് മക്കളെ