കൈലാസ ഗോപുരം – ഭാഗം 90 എഴുത്ത്: മിത്ര വിന്ദ

“അമ്മ ഇങ്ങനെ ഈ നേരത്ത് വിളിച്ചു പറഞ്ഞാൽ ഞാൻ ഇനി എന്ത് ചെയ്യും, ഇത്ര തിടുക്കപ്പെട്ടു ഏട്ടന്റെ അടുത്തേക്ക് പോകാൻ ആയിട്ട് അവിടെ ആരും ചാകാൻ ഒന്നും […]

“അമ്മ ഇങ്ങനെ ഈ നേരത്ത് വിളിച്ചു പറഞ്ഞാൽ ഞാൻ ഇനി എന്ത് ചെയ്യും, ഇത്ര തിടുക്കപ്പെട്ടു ഏട്ടന്റെ അടുത്തേക്ക് പോകാൻ ആയിട്ട് അവിടെ ആരും ചാകാൻ ഒന്നും കിടപ്പില്ലല്ലോ…. “

കാലത്തെ ഓഫീസിലേക്ക് പോകുവാനായി കാശിനാഥൻ റെഡിയായി നിന്നപ്പോഴാണ് അവന്റെ അമ്മയുടെ ഫോൺ കോൾ വന്നത്.

ഫോണിൽ കൂടെ അമ്മയോട് കയർത്തു സംസാരിക്കുന്ന കാശിയെ നോക്കി പാറു അനങ്ങാതെ കിടന്നു.

“കൂടുതൽ ഒന്നും സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല.. അമ്മ ഫോൺ വെച്ചിട്ട് പോകാൻ നോക്ക്, എന്റെ ഭാര്യടെ കാര്യം നോക്കാൻ എനിക്ക് വ്യക്തമായിട്ട് അറിയാം, അല്ലെങ്കിലും അവൾ വന്നു കയറിയപ്പോൾ മുതൽക്കേ ഉള്ള അമ്മയുടെ സ്വഭാവരീതി എനിക്ക് വ്യക്തമായിട്ട് അറിയാം..”

കാശി പിന്നെയും കയർത്തു കൊണ്ട് ഓരോന്ന് പറയുന്നുണ്ട്.

“എന്താ ഏട്ടാ… എന്തെങ്കിലും പ്രശ്നം ഉണ്ടോ “

അവൻ ഫോൺ വെച്ച് തീരിഞ്ഞതും പാറു ചോദിച്ചു.

“അമ്മയേ മാളവിക വിളിച്ചുന്നു അവരുടെ അടുത്തേയ്ക്ക് ചെല്ലൻ വേണ്ടി, അതിനു കാനഡയ്ക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് “

“പോയിട്ട് വരട്ടെ ഏട്ടാ, അവിടെ ഒക്കെ പോകാൻ ഉള്ള ആഗ്രഹം കൊണ്ട് ആവും “

“എടി.. അടുത്ത ആഴ്ച അല്ലേ നിനക്ക് സ്റ്റിച് ഇടണം എന്ന് ഡോക്ടർ പറഞ്ഞത്, ആ സമയത്ത് ഒക്കെ ആരെങ്കിലും സ്ത്രീകൾ ഇല്ലാതേ പറ്റുമോ… ഈ കാര്യം ഞാൻ നേരത്തെ അമ്മയോട് പറഞ്ഞത് ആണ്, എന്നിട്ട് അവരുടെ സ്വഭാവം നോക്കിക്കേ…”

“സാരമില്ല ഏട്ടാ…… നമ്മൾക്ക് എന്തെങ്കിലും വഴി നോക്കാം… ഇപ്പൊ അതിനെ കുറിച്ചു ഒന്നും ആലോചിക്കാൻ നിൽക്കാതെ ഓഫീസിൽ പോകാൻ നോക്ക്…”

പാറു പതിയെ ബെഡിൽ നിന്ന് എഴുനേറ്റ് ചാരി ഇരുന്നു.

“കുഞ്ഞിന്റെ മൂവ്മെന്റ് ഒക്കെ ശ്രെദ്ധിച്ചോണം കേട്ടോ…എന്നതെങ്കിലും ആവശ്യം വന്നാല് എന്നെ വിളിച്ചോണം,

ഹ്മ്മ് വിളിക്കാം… ഏട്ടൻ ടെൻഷൻ ആവണ്ടന്നെ… അങ്ങനെ ഒന്നും യാതൊരു കുഴപ്പവും ഇല്ല….പിന്നെ എനിക്ക് ഇവിടെ കൂട്ടിനായിട്ട്, ഏട്ടൻ വരുന്നത് വരെയും മായ ചേച്ചിയും ഉണ്ടല്ലോ.

അവൾ പുഞ്ചിരിയോടെ പറഞ്ഞു

ഇട്ടിരുന്ന ടോപിന്റെ മുൻ ഭാഗം അവൾ മെല്ലെ മാറ്റി വെച്ചു.

വാവയ്ക്ക് ഉമ്മ കൊടുത്തു സംസാരിച്ച ശേഷം കാശി എന്നും ഓഫീസിലേക്ക് പോകുക ഒള്ളു..

അവളുടെ ചെറുതായി വീർത്തു നിൽക്കുന്ന വയറിൽ അവൻ തന്റെ അധരം പതിപ്പിച്ചു.

പൊന്നെ… അച്ഛ പോയിട്ട് വരാം, കുസൃതി ഒന്നും കാണിച്ചു കൊണ്ട് അമ്മയോട് വഴക്ക് കൂടല്ലേ….. ലവ് you കണ്ണാ…..ഉമ്മ…

മെല്ലെ അവൻ അവളുടെ വയറിൽ വിരൽ ഓടിച്ചപ്പോൾ അത് മനസിലാക്കി എന്ന വണ്ണം ചെറിയൊരു തുടിപ്പ്…

ഇരുവരും ചിരിച്ചു.

“പാറുട്ടാ, ഞാൻ പോയിട്ട് വേഗം വരാം… നീ നന്നായി റസ്റ്റ്‌ എടുത്തു കിടന്നോണം കേട്ടോ,

അവളുടെ ഇരു കവിളിലും മാറി മാറി മുത്തം കൊടുത്ത ശേഷം കാശി തന്റെ ബാഗും എടുത്തു ഓഫീസിലേക്ക് പോകാനായി ഇറങ്ങി വന്നു.

പുതിയ ഒരു സെർവെൻറ് ഉണ്ട് പകൽ മുഴുവൻ.

പാറുവിന്റെ കാര്യങ്ങൾ നോക്കാൻ വേണ്ടി കാശി ഏർപ്പാടാക്കിയത് ആണ്.

അന്നും പതിവുപോലെ അവർക്ക് വേണ്ട നിർദ്ദേശങ്ങൾ ഒക്കെ കൊടുത്തശേഷം കാശിനാഥൻ ഓഫീസിലേക്ക് യാത്രയായി.

പാറുവിന് ഇത് അഞ്ചാം മാസം ആണ്.

ആദ്യത്തെ രണ്ടു മാസങ്ങൾ വലിയ കുഴപ്പങ്ങൾ ഇല്ലാതെ, ഇടയ്ക്കിടയ്ക്ക് വരുന്ന ശർദ്ദിയും, ചെറിയ തലകറക്കവും ക്ഷീണവും ഒക്കെയായി കഴിഞ്ഞു പോയി.

പാറു ആ സമയത്തൊക്കെ, ഓഫീസിലും പോകുമായിരുന്നു. കാരണം വീട്ടിൽ ഒറ്റയ്ക്കിരുന്ന് വെറുതെ ബോറടിക്കേണ്ട, പറ്റുന്നതുപോലെ ഓഫീസിൽ വന്ന് എന്തെങ്കിലും ഒക്കെ ചെയ്താൽ മതി എന്നായിരുന്നു അവളുടെ തീരുമാനം.

മൂന്നാമത്തെ മാസത്തെ സ്കാനിംഗിൽ, പാറുവിന്റെ യൂട്രസിന് ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്നും, നന്നായി അനങ്ങാതെ റസ്റ്റ് എടുത്ത് വീട്ടിൽ തന്നെ ഇരിക്കണം എന്നും ഡോക്ടർ അറിയിച്ചു.

അത് കേട്ടതും ഇരുവർക്കും ആകട്ടെ ടെൻഷനായി.

കുഞ്ഞിന് എന്തെങ്കിലും കുഴപ്പം വരുമോ എന്നായിരുന്നു അവരുടെ പേടി.

എന്നാൽ കുഞ്ഞിനു യാതൊരു കുഴപ്പവും ഇല്ലെന്നും, അവൻ , ഹെൽത്തി ആണെന്നും ഡോക്ടർ അറിയിച്ചു.

പക്ഷേ ഇനി ഭാവിയിലേക്ക് കുഴപ്പങ്ങൾ ഒന്നും വരാതിരിക്കണമെങ്കിൽ പാറുവിന് പൂർണ്ണവിശ്രമം ആവശ്യമാണ് എന്നായിരുന്നു ഡോക്ടർ പറഞ്ഞത്.

അങ്ങനെ അന്നുമുതൽക്കെ പാറു പുറത്തേക്ക് ഒന്നും പോകാതെ വീട്ടിൽ തന്നെ ഇരുന്നു റസ്റ്റ്‌ എടുത്തു.

കാശിനാഥൻ ഓഫീസിലേക്ക് പോകുമ്പോൾ, അവൾക്ക് കൂട്ടായി പുതിയൊരു   സെർവെന്റിനെ അവൻ അങ്ങനെ നിയമിച്ചു.

കല്ലു ഒറ്റയ്ക്കായി പോയതുകൊണ്ട് ജാനകി ചേച്ചിയോട് ഇനി അവിടെ അവരുടെ ഒപ്പം നിന്നാൽ മതിയെന്ന് കാശിയും പാറുവും കൂടി നേരത്തെ വിളിച്ചു പറഞ്ഞിരുന്നു. അതുകൊണ്ടായിരുന്നു ഇപ്പോൾ പുതിയ സർവന്റിനെ അവർക്ക് വേണ്ടി വന്നത്.

ഒരു ഏജൻസി മുഖേന വന്നത് ആണ് മായചേച്ചി…

പാറുവിനോട് വളരെ സ്നേഹവും കരുതലും ഒക്കെ ഉണ്ടായിരുന്നു അവർക്ക്.

രണ്ടാഴ്ച മുന്നേ അഞ്ചാമത്തെ മാസത്തെ സ്കാനിങ്ങിൽ ആണ്, കാശിയോടും പാറുവിനോടും  അവളെ നോക്കുന്ന ഗൈനക്കോളജിസ്റ്റ്  ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞത്…

കുഞ്ഞുവാവ ഉണ്ടാക്കുന്നത് വരെ പാറു വിന്റെ യൂട്രസിന് സ്റ്റിച്ച് ഇടേണ്ടി വരും എന്ന് ഉള്ള കാര്യം.സത്യം പറഞ്ഞാൽ പാറുവും കാശിയും ആദ്യമായിട്ടാണ് അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് കേൾക്കുന്നത്.

ഡോക്ടർ എന്താണ് ഉദ്ദേശിച്ചത് വരുന്നത് എന്ന് തങ്ങൾക്കറിയില്ലെന്ന് പാറു അവരോട് പറഞ്ഞു..

ഗർഭകാലത്ത് ഗർഭാശയമുഖം വളരെ നേരത്തെ തന്നെ ചുരുങ്ങാനും തുറക്കാനും തുടങ്ങുന്നത് വൈകിയുള്ള ഗർഭം അലസലിനോ, അല്ലെങ്കിൽ മാസം തികയാതെയുള്ള പ്രസവത്തിനോ കാരണമാകുന്നു. നേരത്തെ സ്വയമേവയുള്ള അകാല പ്രസവവും ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നവരുമായ സ്ത്രീകളിൽ, സെർവിക്കൽ നീളം 25 മില്ലീമീറ്ററിൽ കുറവുള്ളവരിൽ, ഈ വിധം സെർക്ലേജ് ചെയ്‌താൽ മാസം തികയാതെയുള്ള ജനനത്തെ തടയുകയും കുഞ്ഞിന്റെ മരണവും രോഗവും കുറയ്ക്കുകയും ചെയ്യുന്നു.. അതുകൊണ്ട് ഒരു സേഫ്റ്റി ക്ക് വേണ്ടി അത്യാവശ്യം ആയിട്ട് നമ്മൾക്ക് ഇത് ചെയ്യാം..

കാര്യകാരണങ്ങൾ സഹിതം ഓരോന്നും ഡോക്ടർ അവരോട് വളരെ മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ചു കൊടുത്തു

മിക്കവരിലും ഇത് ചെയ്യുന്നതാണെന്നും, അനസ്തേഷ്യ ഒക്കെ നൽകിയ ശേഷമാണ് സ്റ്റിച്ച് ഇടുന്നതെന്നും, അങ്ങനെ വേദനയൊന്നും അറിയത്തില്ലെന്നും  ഒക്കെ അവർ പറഞ്ഞു.

അമ്മയുടെയും കുഞ്ഞിനെയും ആരോഗ്യത്തിന്, വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

പ്രസവ തീയതിക്ക് കുറച്ചു ദിവസങ്ങൾക്കു മുന്നേ, സ്റ്റിച്ച് എടുത്തുമാറ്റും എന്നും, കുഞ്ഞുവാവ ആരോഗ്യവാനായി തന്നെ പുറത്തു വരുമെന്നും ഒക്കെ ഡോക്ടർ പറഞ്ഞു.

ആ ദിവസം തന്നെ സുഗന്ധി യോട്,  കാശിനാഥൻ ആവശ്യപ്പെട്ടിരുന്നു,  ഹോസ്പിറ്റലിൽ പാറുവിനെ അഡ്മിറ്റ് ആക്കുമ്പോൾ കുറച്ചു ദിവസങ്ങൾ വന്നു നിൽക്കണം എന്ന്, സഹായത്തിന് മായ ചേച്ചി ഉണ്ടെങ്കിൽ പോലും, സ്വന്തം അമ്മ പാറുവിന്റെ ഒപ്പം നിൽക്കുന്നതായിരുന്നു കാശിക്ക് ആശ്വാസം.

അവര് ആണെങ്കിൽ വരാമെന്നും സമ്മതിച്ചതാണ്..

ഇതിപ്പോ മറ്റന്നാള് പാറുവിന്റെ കേസ്.

അന്നേരം ആണ് അമ്മ ഇന്ന് കാലത്തെ കാശിയെ വിളിച്ചു പറയുന്നത് അവർക്ക് കാനഡയ്ക്ക് പോകണം എന്നുള്ള കാര്യം..

ഓഫീസിലേക്ക് എന്നും പറഞ്ഞു ഇറങ്ങിയ കാശി നേരെ ചെന്നത് കൈലാസ ഗോപുരത്തിലേക്ക് ആയിരുന്നു.

ചെറിയ ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഒക്കെ തുടങ്ങിയതിനുശേഷം അച്ഛൻ എല്ലാ ദിവസവും ഓഫീസിലേക്ക് വരാറില്ല,

കാശ് തന്നെയായിരുന്നു അങ്ങനെ ഒരു നിർദ്ദേശം വെച്ചതും.

അവൻ വീട്ടിലെത്തിയപ്പോൾ, അച്ഛനും അമ്മയും കൂടി ഉമ്മറത്ത് ഉണ്ട്.

വലിഞ്ഞു മുറുകിയ മുഖവുമായി കാശി  അവിടേക്ക് കയറിച്ചെന്നു.

” പാറുവിന് ഇപ്പോൾ എങ്ങനെയുണ്ട് മോനെ “

” റസ്റ്റ് എടുത്തിരിക്കുന്നു അച്ഛാ,കുഴപ്പമില്ല “

“ഹ്മ്മ്…. ദിവസങ്ങൾ പെട്ടെന്ന് തന്നെ അങ്ങ് കഴിഞ്ഞു പോകും, ഒരുപാട് ടെൻഷൻ അടിക്കേണ്ട കാര്യമൊന്നുമില്ല, പിന്നെ നമ്മുടെ ജോൺസൺ  മാനുവലിന്റെ മകൾക്കും ഇതുപോലെ കോംപ്ലിക്കേഷൻ ഉണ്ടായിരുന്നു, ആ കുട്ടിയെയും  പാറുവിനു പറഞ്ഞ സെയിം പ്രൊസീജർ  ചെയ്തിരുന്ന് എന്ന് ഇന്നലെ മാനുവൽ എന്നോട് വിളിച്ചു പറഞ്ഞു.

അച്ഛന്റെ ഒരു ഫാമിലി ഫ്രണ്ട് ആണ് ജോൺസൺ മാനുവൽ….

അയാളുടെ മകളുടെ കാര്യമാണ് പറയുന്നത്.

ഹ്മ്മ്…  കോംപ്ലിക്കേഷൻ ഒന്നുമില്ല അച്ഛാ… പിന്നെ അവൾ എന്റെ ഭാര്യയാണ്, ഓരോ നിമിഷവും പാറു ബുദ്ധിമുട്ടുന്നത് കണ്ടുകൊണ്ടാണ് ഞാൻ  ആ വീട്ടിൽ കഴിയുന്നത്.. അതിന്റേതായ ടെൻഷൻ എനിക്കുണ്ട്.. പിന്നെ,അമ്മയോട് നല്ല വ്യക്തമായിട്ട് തന്നെ ഞാൻവിളിച്ചു പറഞ്ഞതാണ്, പാറുവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുമ്പോൾ അമ്മ കൂടെ ഉണ്ടാവണമെന്ന്… എന്നിട്ട് ഈ അവസാനനിമിഷം അമ്മയ്ക്ക് കാനഡയ്ക്ക് പോകണമല്ലേ….

അവൻ സുഗന്ധിയുടെ മുഖത്തേക്ക് നോക്കി.

” മോനേ, അവര് വിളിക്കുമ്പോൾ ഞാൻ എന്താണ് ചെയ്ക…ആറു മാസത്തേക്ക് ചെല്ലാൻ ആണ് പറയുന്നേ…. മാളവികയാണെങ്കിൽ , ഏതോ ഒരു കോഴ്സ് ചെയ്യുവാനായി, ലണ്ടനിലേക്ക് പോവുകയാണെന്ന്. അപ്പോൾ കൈലാസ് മോൻ ഒറ്റയ്ക്കാണ്, മാളവികയുടെ അമ്മയും ഞങ്ങളുടെ കൂടെ വരുന്നുണ്ട്, അവളുടെ അമ്മയാണ് ലണ്ടനിൽ അവൾക്ക് കൂട്ടായി നിൽക്കുന്നത്, ഇവിടെ ഞാനും അച്ഛനും അവന്റെ ഒപ്പവും…. “

“ങ്ങെ…. അച്ഛനും പോകുവാണോ….”

കാശിയുടെ നെറ്റി ചുളിഞ്ഞു.

” ഞാനിവിടെ പോകുമ്പോൾ പിന്നെ അച്ഛന്റെ കാര്യങ്ങളൊക്കെ ആര് നോക്കും, അതുകൊണ്ട് കൈലാസ് മോൻ പറഞ്ഞത് അച്ഛനെയും കൂട്ടി വരാനാണ്…. “

” ശരിയാണോ അച്ഛാ “

” എന്റെ പോക്കിന്റെ കാര്യം ഇതുവരെ തീരുമാനത്തിൽ ആയിട്ടില്ല, പിന്നെ ഇവൾ ഇപ്പോൾ,  പോകാതെ വേറെ നിവൃത്തിയില്ല… “

“ഹ്മ്മ്…. അമ്മ പോകുമ്പോൾ പിന്നെ അച്ഛനായിട്ട് എന്തിനാ ഇവിടെ നിൽക്കുന്നത്, രണ്ടാളും കൂടി പോകുന്നതല്ലേ നല്ലത്…..”

കാശി ഇരുവരെയും നോക്കി.

“എന്നാൽ പിന്നെ നിങ്ങളൊക്കെ തീരുമാനിച്ച കാര്യങ്ങൾ നടത്തിക്കോ,  ഞാൻ ഇറങ്ങുന്നു”

കൂടുതൽ ഒന്നും അവരോട് സംസാരിക്കാതെ കാശിനാഥൻ  വന്ന് തന്റെ കാറിൽ കയറി ഓഫീസിലേക്ക് തിരിച്ചു..

ശരിക്കും അവന് നല്ല സങ്കടം ഉണ്ടായിരുന്നു.

തന്റെ ഭാര്യയുടെ കാര്യത്തിൽ ആർക്കും  യാതൊരു കരുതലും താൽപര്യവുമില്ല..

ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് ഈ നിലയിൽ പാറുവിനെ ഉപേക്ഷിച്ചിട്ട് അമ്മയും അച്ഛനും പോകില്ല…

ആഹ് ആരൊക്കെ ഇല്ലെങ്കിലും ശരി താൻ ഉണ്ട് അവളുടെ ഒപ്പം, താൻ മാത്രം മതി അവൾക്ക് എന്നും, തനിക്ക് തന്റെ പാറൂട്ടനും..

ഓഫീസിൽ എത്തിയാലും ഫോണെടുത്ത് ഒരു 16 തവണയെങ്കിലും അവൻ പാറുവിനെ വിളിക്കും..

ഓ എന്റെ കാശിഏട്ടാ, അതിന് ഞാൻ ഇവിടെ ഒറ്റയ്ക്ക് അല്ലല്ലോ, എന്റെ ഒപ്പം നമ്മുടെ വാവയുണ്ട്, പിന്നെ മായേച്ചിയും ഇല്ലേ…. ഏട്ടൻ മര്യാദയ്ക്കിരുന്ന് അവിടുത്തെ കാര്യങ്ങളൊക്കെ നോക്ക്  “

പാറു ചിരിയോടുകൂടി പറയുന്നത് അവന്റെ കാതിൽ മുഴങ്ങികേട്ടു.

തുടരും.

റിവ്യൂ ഒക്കെ കാണുന്നുണ്ട്.. ഒരുപാട് സന്തോഷം qq❤️❤️❤️ബല്യ പാർട്ട്‌ തന്നിട്ടുണ്ട് 🥰

Scroll to Top