Good evening Dears,.If I,am standing on this stage with pride today, it is because of only one person. It cannot be changed, the only person who is responsible for my success in life is my husband, Mr. Kashinathan Murthy.
It was one such evening that Kashiyettan entrusted me with the responsibility of IGAAN ltd in front of everyone,,, my father was a person who made a mark in the field of business, but I had no idea about it. I was married and sent to a business family as per my father’s wish.
I had no desire to be a businesswoman. The truth is, I never even thought about it.
When Kasiyettan chose me as the CEO of IGAAN ltd, both my legs were shaking. I was so afraid to stand infront of everyoneand i was in a state whr i could not say anything.
I asked him many times to please remove me from this position, but he had only one decision
So I took this step out of the confidence he gave me. And our father, Sri Krishna Murthy, the founder of all these institutions,
My father’s and my husband’s and our good team members. So with everyone’s blessings and support, I entered this field.
My first day was like what it’s like to go to pre-primary school…
My husband who taught me every chapter of the business .
If I could make a personal mark in this field, there is only one answer… Kashinathan Murthy
Kashinathan sat down happily looking at his Paru who spoke unflinchingly and in a firm voice.
(ഇന്ന് ഈ വേദിയിൽ അഭിമാനത്തോട് കൂടി ഞാൻ നിൽക്കുന്നുണ്ട് എങ്കിൽ, അതിനു കാരണക്കാരൻ ഒരേ ഒരു ആൾ മാത്രം ആണ്.ജീവിത വിജയത്തിന് കാരണക്കാരൻ ആയ ഒരേ ഒരാൾ, ഭർത്താവ്,മിസ്റ്റർ കാശിനാഥൻ മൂർത്തി
ഇതുപോലെ ഒരു വൈകുന്നേരം ആയിരുന്നു കാശിയേട്ടൻ എല്ലാവരുടെയും മുന്നിൽ വെച്ച്, IGAAN ltd ന്റെ ചുമതല എന്നെ ഏൽപ്പിച്ചത്,,, ബിസിനസ് രംഗത്ത് മുഖമുദ്ര പതിപ്പിച്ച ആളായിരുന്നു എന്റെ അച്ഛൻ, എങ്കിലും എനിക്ക് ഇതിനെ കുറിച്ചു ഒന്നും യാതൊരു ഐഡിയയും ഇല്ലായിരുന്നു.എന്നെ വിവാഹം കഴിപ്പിച്ചു അയച്ചതും അച്ഛന്റെ ആഗ്രഹ പ്രകാരം ഒരു ബിസിനസ് കുടുംബത്തിലേക്ക് ആയിരുന്നു.
എനിക്ക് ഇങ്ങനെ ഒരു ബിസിനസ് വുമൺ ആകണമെന്നും യാതൊരു ആഗ്രഹവും ഇല്ലായിരുന്നു. ഒരിക്കലും ചിന്തിച്ചിട്ട് പോലും ഇല്ല എന്നതാണ് സത്യം.
IGAAN ltd ന്റെ CEO ആയിട്ട് കാശിയേട്ടൻ എന്നെ തിരഞ്ഞെടുത്തപ്പോൾ, എന്റെ കാലുകൾ രണ്ടും വിറച്ചു പോയിരുന്നു. അന്ന് എന്നോട് രണ്ടു വാക്ക് സംസാരിക്കുവാൻ പറഞ്ഞിട്ട് പോലും എനിക്ക് ആണെങ്കിൽ ആ ദിവസം ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു.അത്രയ്ക്ക് പേടിയോടെ ആയിരുന്നു
ഞാൻ ഇവിടെ നിന്നത്.
ഒരുപാട് തവണ ഞാൻ അദ്ദേഹത്തോട് പറഞ്ഞു നോക്കി എന്നെ ദയവ് ചെയ്തു ഈ പൊസിഷനിൽ നിന്ന് മാറ്റണമെന്ന്.പക്ഷെ അദ്ദേഹത്തിന് ഒരൊറ്റ തീരുമാനം മാത്രം ഉണ്ടായിരുന്നുള്ളൂ.
അങ്ങനെ അദ്ദേഹം എനിയ്ക്ക് നൽകിയ ആത്മവിശ്വാസത്തിന്റെ പുറത്ത് ആണ് ഞാൻ ഈ പടി കടന്നു വന്നത്. ഒപ്പം ഞങ്ങളുടെ അച്ഛൻ, ഈ സ്ഥപനങ്ങളുടെ എല്ലാം സ്ഥാപകകൻ ആയ ശ്രീ കൃഷ്ണ മൂർത്തി.
അച്ഛന്റെയും ഒപ്പം എന്റെ ഭർത്താവിന്റെയും പിന്നെ നല്ലവരായ ഞങളുടെ ടീം മെംബേർസ്. അങ്ങനെ എല്ലാവരുടെയും അനുഗ്രഹത്തോടെ, പിന്തുണയോടെ ഞാൻ ഈ രംഗത്തേയ്ക്ക് കടന്നു വന്നു.
പ്രീ പ്രൈമറി സ്കൂളിൽ എങ്ങനെ ആണോ വരുന്നത് അത് പോലെ ആയിരുന്നു എന്റെ ആദ്യത്തെ ദിവസവും…
ബിസിനസ്‌ന്റ ഓരോ അധ്യായങ്ങളും, അതിന്റെ വള്ളി പുള്ളി വിടാതെ കൊണ്ട് എനിക്ക് പഠിപ്പിച്ചു തന്ന എന്റെ ഭർത്താവ്..
എനിക്ക് ഈ രംഗത്ത് ഒരു വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിഞ്ഞു എങ്കിൽ അതിനു ഒരേ ഒരു ഉത്തരം മാത്രം… കാശിനാഥൻ മ്മൂർത്തി
പതറാതെ ഉറച്ച ശബ്ദത്തിൽ പറയുന്ന തന്റെ പാറുവിനെ നോക്കി നിറഞ്ഞ മനസോടെ കൂടി കാശിനാഥൻ ഇരുന്നു.
എന്നെ ഈ നിലയിൽ എത്തിച്ചു തന്ന എന്റെ ഭർത്താവിന് വിലമതിക്കാനാവാത്ത ഒരു സമ്മാനം ഞാനും കൊടുക്കുന്നു എന്ന് പറഞ്ഞു കൊണ്ട് അവൾ തന്റെ കൈയിൽ ചെറിയൊരു ഗിഫ്റ്റ് പാക്കറ്റ് എടുത്തു.
അപ്പോളേക്കും കരഘോഷങ്ങൾ മുഴങ്ങി.
കാശി മെല്ലെ എഴുന്നേറ്റു പാറുവിന്റെ അടുത്തേക്ക് ചെന്നു.
വീട്ടിൽ എത്തിയ ശേഷം ഓപ്പൺ ചെയ്യാവൊള്ളൂ… പ്ലീസ്… അവള് സാവധാനം പറഞ്ഞു.
ഓക്കേ…കാശി തല കുലുക്കി സമ്മതിച്ചു.
ശേഷം പാറു തന്റെ സംഭാഷണം അവസാനിപ്പിച്ചു..
അവാർഡ് നൽകാൻ വന്ന അരുന്ധതി മേനോൻ അത് കൈയിൽ എടുത്ത ശേഷം കാശിയെ വിളിച്ചു.
. പാർവതിയ്ക്ക് ഈ മൊമെന്റോ നൽകുവാൻ ഏറ്റവും യോജിച്ചആള് അവളുടെ ഭർത്താവ് ആയ കാശിനാഥൻ ആണെന്ന് പറഞ്ഞു…..
അങ്ങനെ കാശി ആണ് പാറുവിനു അത് നൽകിയത്.
പിന്നീട് ഓരോരോ ആളുകളായി പാർവതിക്കും കാശിനാഥനും ആശംസകൾ അർപ്പിക്കുവാനായി സ്റ്റേജിലേക്ക് കടന്നുവന്നു.
കൃഷ്ണ മൂർത്തിയും സുഗന്ധിയും ഒക്കെ അതീവ സന്തോഷത്തിൽ ആണ്.
പാറുവിന്റെ കൈ തണ്ടയിൽ പിടിച്ചു കൊണ്ട് സുഗന്ധി എല്ലാവരുടെയും മുന്നിൽ ഞെളിഞ്ഞു നിന്നു.
അവൾക്ക് അതൊക്കെ അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു എങ്കിലും,ഒന്നും മിണ്ടാതെ, എല്ലാം ഉള്ളിലൊതുക്കി സുഗന്ധിയുടെ അടുത്തുനിന്ന്. പെട്ടെന്ന് ആയിരുന്നു അർജുനും കല്ലും കൂടി അവരുടെ അടുത്തേക്ക് വന്നത്.
കല്ലുവിനെ കണ്ടതും പാറു അവളുടെ അരികിലേക്ക് ഓടി ചെന്നു.
എടാ എങ്ങനെ ഉണ്ട്,,
കുഴപ്പമില്ല ചേച്ചി, കാലത്തെ ഹോസ്പിറ്റലിൽ പോയിരുന്നു.. ഡോക്ടർ കുറച്ചു മെഡിസിൻ ഒക്കെ തന്നു വിട്ടു..
ഹ്മ്മ് റസ്റ്റ് എടുക്ക്, മിടുക്കി ആയിട്ട് ഇരുന്നോണം കേട്ടോ… എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കരുത്, പിന്നെ ജാനകി ആന്റിയും ഉണ്ടല്ലലോ…
ഒരു മിനിറ്റകൊണ്ട് ഒരു നൂറായിരം ഉപദേശം ആയിരുന്നു അവൾക്കായി പാറു നൽകിയത്.
ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം പാറുട്ടാ, ഇതിനു മുന്നേ നീയ് ഏതെങ്കിലും ഹോസ്പിറ്റലിൽ വർക്ക് ചെയ്തിട്ടുണ്ടോ..
പാറു ഓരോന്ന് പറഞ്ഞു കൊടുക്കുന്നത് കേട്ടകൊണ്ട് അവരുടെ അടുത്തേക്ക് വന്ന കാശി അമ്പരപ്പിൽ ആയിരുന്നു..
ഹ്മ്മ്… സത്യം ആണ് കേട്ടോ ഞാനും ഇപ്പൊ ഓർത്തെ ഒള്ളു… ചേച്ചിയ്ക്ക് എല്ലാ കാര്യങ്ങളും ഇത്രക്ക് വശം ആണല്ലോ ന്നു..
കല്ലു ചിരിച്ചുകൊണ്ട് കാശിയെ നോക്കി.
ചേച്ചി,എന്ത് ഗിഫ്റ്റ് ആണ് ഏട്ടന് കൊടുത്തത്..
പെട്ടന്ന് എന്തോ ഓർത്ത പോലെ കല്ലു ചോദിച്ചു.
അതൊക്കെ സർപ്രൈസ്, വീട്ടിൽ ചെന്നിട്ട് ഏട്ടൻ ഓപ്പൺ ആക്കി നോക്കും..എന്നിട്ട് പിക് ഇട്ടാൽ പോരേ…
പാറു വേഗത്തിൽ ഉത്തരം നൽകി.
ഓക്കേ….മതീന്നെ…
***********************
പാർട്ടി ഒക്കെ കഴിഞ്ഞു കാശിയും പാറുവും തിരിച്ചു എത്തിയപ്പോൾ നേരം പതിനൊന്നു മണി ആയി.
അപ്പോളേക്കും പെണ്ണ് ആകെ ക്ഷീണിച്ചു അവശയായിരുന്ന്.
സാരീ ഒക്കെ മാറ്റിയ ശേഷം വേഗം പോയി ദേഹം കഴുകി വന്ന ശേഷം അവള് പോയി കിടന്നു.
എടാ… നീ ഉറങ്ങിയോ…
ഹ്മ്മ്…
എന്താ ഏട്ടാ….
ഒന്നുല്ല, ഞാനൊന്നു കുളിച്ചിട്ട് വരാം…
ഹ്മ്മ്.. കുളിച്ചിട്ട് വന്നു അനങ്ങാതെ കിടന്നോ.. അതാണ് നല്ലത്….
ഓഹ് പിന്നെ…. ഒക്കെ വെറുതെയാ മോളെ… കൊതിപ്പിക്കാൻ തുടങ്ങീട്ട് കുറച്ചു ദിവസം ആയി,
അവൻ ഡ്രസ്സ് എല്ലാം മാറ്റിയ ശേഷം ഒരു ടവൽ എടുത്തു ഉടുത്തു..
പാറു.. ഉറങ്ങിയെക്കല്ലേ… ഒരു പത്തു മിനിറ്റ്..
ഹ്മ്മ്….
അപ്പോളും പെണ്ണൊന്നു മൂളി.
കുളിച്ചു കഴിഞ്ഞു കാശി വേഗത്തിൽ ഇറങ്ങി വന്നു തലമുടി ചീവി ക്കൊണ്ട് നിന്നപ്പോൾ ആണ് പാറു കൊടുത്ത ഗിഫ്റ്റ് ന്റെ കാര്യം അവനു ഓർമ വന്നത്. പെട്ടന്ന് അവൻ ചെന്നു മാറി ഇട്ട പാന്റിന്റെ പോക്കറ്റിൽ തപ്പി നോക്കി. ചെറിയൊരു ബോക്സ് ആയിരുന്നു അത്. അവൻ മെല്ലെ അത് തുറന്ന് നോക്കി.
പ്രെഗ്നനൻസി ടെസ്റ്റ് ന്റെ സ്ട്രിപ്പ്…
അതിൽ ഡാർക്ക് റെഡ് കളറിൽ രണ്ടു വരകൾ…
പാറുട്ടാ….
ഒരൊറ്റ അലർച്ച ആയിരുന്നു അവന്നപ്പോൾ..
പാറു ഞെട്ടി കണ്ണു തുറന്നതും തന്റെ അണിവയറിന്റെ ഭാഗത്തെ ടോപ് പിടിച്ചു മേൽപ്പോട്ട് ഉയർത്തിയ ശേഷം അവിടെ ഉമ്മ വെയ്ക്കുന്ന കാശിയെ ആയിരുന്നു കണ്ടത്…
ഒപ്പം അവന്റെ ചുട് കണ്ണീർ അവളുടെ നാഭി ചുഴിയിൽ പതിഞ്ഞു..
അച്ചേടെ മുത്തേ….
കാശി മുത്തങ്ങൾ കൊണ്ട് അവളുടെ അണി വയറിനെ മൂടിയപ്പോൾ പാറു ഒരു പുഞ്ചിരിയോടെ ഇരുന്നു.
തുടരും…
ഇഷ്ടം ആയോന്ന്……പറയണേ