കാലത്തെ എഴുന്നേറ്റു കുളി ഒക്കെ കഴിഞ്ഞു പാറു പൂജ മുറിയിൽ ചെന്ന് അല്പം സമയം പ്രാർത്ഥിച്ചു.
ഇന്നാണ് അവൾക്ക് ബെസ്റ്റ് വുമൺ entrepreneur അവാർഡ് ലഭിക്കുന്നത്.
അതിനു മുന്നോടി ആയിട്ട് കാലത്തെ കുറച്ചു സമയം ഭക്തി സാന്ദ്രം ആക്കുവാനായി ഭഗവാന്റെ മുന്നിൽ വിളക്ക് കൊളുത്തി പ്രാർത്ഥിച്ച ശേഷം ഒന്ന് റിലാക്സി ആയിട്ട് അവള് ചെന്നു സ്വീകരണ മുറിയിൽ ഇരുന്നു.
തന്നെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം ഒരുപാട് ഒരുപാട് പ്രാധാന്യം നിറഞ്ഞത് ആണ്, ഒരുപക്ഷെ ഇത്രത്തോളം സന്തോഷം നിറഞ്ഞ ഒരു ദിവസം ഇനി ഒരിക്കൽ പോലും തന്റെ ജീവിതത്തിൽ കടന്നു വരില്ല എന്ന് പാറു ഓർത്തു.
ഏറ്റവും വലിയ ദുഃഖം എന്നുള്ളത്, അച്ഛനും അമ്മയും കൂടെ ഇല്ല എന്നത് മാത്രം ആണ്, എങ്കിൽപോലും അവരുടെ ആത്മാവ് ഒക്കെ കണ്ടു തന്നെ അനുഗ്രഹിക്കും.. ഉറപ്പ്..
പാറുട്ടാ…
കാശി യുടെ ശബ്ദം കേട്ടതും അവൾ മുഖം തിരിച്ചു നോക്കി. എന്തോ, ദാ വരുന്നു കാശിയേട്ടാ..
അവൾ എഴുന്നേറ്റു പെട്ടന്ന് റൂമിലേക്ക് ചെന്നു.
എന്താ ഏട്ടാ…..
ഞാൻ ഇന്നൊരു സ്വപ്നം കണ്ടെടാ…
ഉറക്കച്ചടവോടെ ആണെങ്കിൽ പോലും ഭയങ്കര ആക്റ്റീവ് ആയി ഇരുന്നുകൊണ്ട് അവൻ പാറുവിനെ നോക്കി.
ഹ്മ്മ്… എന്തേ,ഞാനൂടെ കേൾക്കട്ടെ..ആരായിരുന്നു ഏട്ടന്റെ സ്വപ്നത്തിലെ നായിക.
ഒരു പനി നീർമൊട്ട്.
ങ്ങെ…പെട്ടന്ന് കേട്ടതും അവൾക്ക് ഒന്നും മനസിലായില്ല.
എന്റെ പാറുട്ടനെ പോലെ ഒരു പനിനീർ മൊട്ടു..
ദേ എന്റെ ഈ നെഞ്ചത്ത് പറ്റിചേർന്ന് കിടക്കുവാടി….. ആ പിഞ്ചിളം മേനി, എന്റെ ഇവിടെ ഇങ്ങനെ ഒട്ടി കിടന്നു….ആ കുഞ്ഞിന്റെ ഗന്ധം പോലും എനിക്ക് ഇപ്പോളും റി കളക്ട് ചെയ്യാൻ പറ്റുന്നുണ്ടടി…. ഹൊ… മനസ്സിൽ നിന്നും മായാതെ,അങ്ങനെ നിൽക്കുവാ ആ മുഖം….അച്ചേടെ ചുന്ദരി വാവ….ടാ ഇനി വൈകി കൂടാ, എനിക്ക് കാത്തിരിക്കാൻ വയ്യ പാറു, നമ്മൾക്ക് വേണം ഒരു വാവയെ… എന്റെ കണ്മണിയേ പോലെ ഒരു പെണ്ണ്കുഞ്ഞാവ..
അവൻ പറഞ്ഞത് കേട്ടതും പാറുവിന്റെ മിഴികൾ നിറഞ്ഞു തൂവി.
എന്നിട്ട് അതൊരു പൊട്ടികരച്ചിൽ ആയി മാറുവാൻ അധികം നേരം വേണ്ടി വന്നില്ല…
പാറു… ടാ…. ഞാൻ… എടി, നി എന്തിനാ കരയുന്നെ…
അവൻ എഴുന്നേറ്റു വന്നു അവളുടെ മുഖം പിടിച്ചു ഉയർത്തി.
പെട്ടന്ന് അവൾ അവന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു..
“ഓഹ്… എടി ഇതൊക്കെ ഒരു സ്വപ്നം അല്ലെ… നീ അത് സീരിയസ് ആയിട്ട് എടുത്തോ, കരയണ്ട… പോട്ടെ…..”
സമാധാനിപ്പിച്ചു കൊണ്ട് അവൻ നിന്നപ്പോൾ ഉണ്ട് ഫോൺ ശബ്ധിച്ചു.നോക്കിയപ്പോൾ അർജുൻ ആണ്.
ഹെലോ എടാ അർജുൻ…
ഹ്മ്മ്.. പറയെടാ….. ങ്ങെ.. സത്യം ആണോടാ …….
ആഹഹാ അടിപൊളി മോനേ, എന്നാലും എന്റെ ഈശ്വരാ, ഈ ഉള്ളവന്റെ സ്വപ്നം സ്വപ്നം നീ അടിച്ചോണ്ട് പോയോ…… കൊള്ളാം, congratulation മൈ ഡിയർ ബോയ്……. ഇല്ലെടാ അവളിവിടെ ഉണ്ട്.. കൊടുക്കാം….
അർജുൻ ഒരു അച്ഛൻ ആകാൻ പോകുന്നു..
ചിരിയാലേ കാശി ഫോൺ പാറുവിനു കൈ മാറിയപ്പോൾ അവന്റെ നെഞ്ചിൽ അപ്പോളും താൻ കണ്ട സ്വപ്നത്തിലേ കുഞ്ഞ് വാവ ആയിരുന്ന് നിറഞ്ഞു നിന്നത്..
ആഹ് അർജുൻ, ഹാപ്പി ന്യൂസ് ആണല്ലോ കാലത്തെ കേട്ടത്… എവിടെ നമ്മുടെ കല്ലുപെണ്ണ്.. ഒന്ന് കൊടുത്തേ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ…
കാശിയെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് അവൾ റൂമിൽ നിന്നു വെളിയിലേക്ക് ഇറങ്ങി.
ഹലോ പാറുചേച്ചി…
ആഹ് കല്ലുസേ,, സത്യം ആണോടാ…
ഹ്മ്മ്… അതെ ചേച്ചി, രണ്ടു ദിവസം ആയിട്ട് പീരിയഡ്സ് മിസ് ആയി, ചിലപ്പോൾ ഒക്കെ ലേറ്റ് ആയി വരുന്നത് കൊണ്ട് ഞാൻ അത് അത്ര കാര്യം ആയിട്ട് എടുത്തില്ല, പിന്നെ കല്യാണം കഴിഞ്ഞിട്ട് ഇത്ര പെട്ടന്ന്, ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ചേച്ചി….
“ഇതൊക്കെ ഈശ്വരന്റെ കൂടി തീരുമാനമാണ്….നി സന്തോഷം ആയിട്ട് ഇരിയ്ക്ക് കേട്ടോ, ഞാനും ഏട്ടനും കൂടി വൈകുന്നേരം അങ്ങോട്ട് വരാം, ഇന്ന് പതിനൊന്നു മണിക്ക് ആണ് പ്രോഗ്രാം അറേഞ്ച് ചെയ്തിരിക്കുന്നത്,”
“ഞാനും വരുന്നുണ്ട് ചേച്ചി, നമ്മൾക്ക് അവിടെ വേച്ചു കാണാം…..”
“Ok ട… ആഹ് പിന്നേ ജാനകി ആന്റി എവിടെ, നിന്റെ വീട്ടിൽ ഈ വിവരം ഒക്കെ വിളിച്ചു അറിയിച്ചോ “
“ജാനകിഅപ്പച്ചി ഇവിടെ ഉണ്ട് ചേച്ചി… പിന്നെ ഈ കാര്യം വീട്ടിൽ ആരോടും ഒന്നും പറയുന്നില്ല, അത് ഞങ്ങൾ രണ്ടാളും ഒരുമിച്ചു എടുത്ത തീരുമാനം ആണ് ചേച്ചി.എന്റെ അനുജത്തിമാർക്ക് ഉള്ള പഠിപ്പിന് ആവശ്യം ആയ എല്ലാ സഹായവും അർജുൻഏട്ടൻ ചെയ്തു കൊടുക്കും എന്ന് അവരോട് പറഞ്ഞു.. അല്ലാതെ മറ്റൊന്നിന്റെ പേരിലും ഇനി ഒരു ബന്ധവും പുതുക്കുന്നില്ല..
ഉറച്ച തീരുമാനം ആണ് അവളുടേത് എന്ന് പാറുവിന് മനസിലായി.
ഓക്കേ ടാ…. രണ്ടാളും കൂടി എടുത്ത ഡിസിഷൻ അല്ലേ.. നല്ലത് തന്നെ… അങ്ങനെ തന്നെ ഇരിയ്ക്കട്ടെ.
കുറച്ചു സമയം കൂടി കല്ലുവിനോട് സംസാരിച്ച ശേഷം പാറു ഫോൺ കട്ട് ചെയ്തു.
അർജുന് ഭയങ്കര ചമ്മൽ ആണെന്ന്, പെട്ടന്ന് ആയി പോയത് കൊണ്ട്,,
പാറു ചിരിച്ചു കൊണ്ട് കാശിയുടെ അടുത്തേക്ക് വന്നു.
ഹ്മ്മ്… കൊച്ചു ഗള്ളൻ.. ഒന്നര മാസം കൊണ്ട് ഗോൾ അടിച്ചു…. പിന്നെ ചമ്മല്…അത് ഇത്തിരി ഇരിയ്ക്കട്ടെ… നല്ലതാ..
ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ഒക്കെ അർജുന്നും കല്ലുവും ആയിരുന്നു ഇരുവരെടുയും സംസാര വിഷയം..
കാളിംഗ് ബെൽ ശബ്ധിച്ചപ്പോൾ പാറു എഴുനേറ്റു.
വേദിക ആയിരിക്കും ഏട്ടാ… ഞാൻ പറഞ്ഞില്ലേ, എന്നെ സാരീ ഉടുപ്പിച്ചു, മേക്കപ്പ് ചെയ്തു തരാൻ വേണ്ടി ഒരു കുട്ടി വരുമെന്ന്…
ഹ്മ്മ്……നീയ് ആ ഫുഡ് മുഴുവൻ കഴിച്ചു എഴുന്നേറ്റു പോയാൽ മതി, ഇല്ലെങ്കിൽ സ്റ്റേജില് തല കറങ്ങി വീഴും കേട്ടോ.
“ഇത് മതി കാശിയേട്ടാ, ദേ ഈ ദോശ, ഏട്ടൻ കഴിച്ചോളൂ.. വെറുതെ വേസ്റ്റ് ആക്കണ്ട…”
തന്റെ പ്ലേറ്റിൽ ഇരുന്ന ദോശയുടെ പകുതി ഭാഗം എടുത്തു കാശിയ്ക്ക് കൊടുത്തു കൊണ്ട് അവൾ കൈ കഴുകികൊണ്ട് വാതിൽ തുറക്കാൻ ആയിട്ട് പോയി.
പാറു പറഞ്ഞത് പോലെ അത് വേദിക ആയിരുന്നു.
ബേയ്ജ് നിറം ഉള്ള ഒരു ഡിസൈനർ സാരീ ആണ് പാറുവിന്റെ വേഷം.അതിനോട് മാച്ച് ചെയുന്ന സിമ്പിൾ ആയിട്ട് ഡയമണ്ട് കളക്ഷൻസും….മുടി മുഴുവൻ ആയും അയൺ ചെയ്ത് വെറുതെ ഇട്ടിരുക്കുകയാണ്….അവളുടെ ഐ മേക്കപ്പ് വളരെ ആകർഷണം നിറഞ്ഞത് ആയിരുന്നു…വളരെ ന്യുഡ് ആയിട്ടുള്ള ലിപ്സ്റ്റിക്ക്, ചെറിയ ഒരു വൈറ്റ് സ്റ്റോൺ ബിന്തിയും, സീമന്ത രേഖയിൽ അല്പം സിന്ദൂരവും…ഒരുപാട് ചമയങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും പാറു ആ ഡ്രെസ്സിലും മേക്കപ്പ് ilum അതീവ സുന്ദരി ആയിരുന്നു.
വേദിക…അടിപൊളി ആയിട്ടുണ്ട് കേട്ടോ… എനിക്ക് ഒരുപാട് ഇഷ്ടം ആയി ഈ ലുക്ക്…
പാറു അവളെ കെട്ടിപിടിച്ചു..
പാറുവിന്റെ സാരീയോട് മാച്ച് ചെയ്യുന്ന ഒരു സ്യുട്ട് ആയിരുന്നു കാശിയുടേത്..
പാറുട്ടാ… നേരം പോകുന്നു, വായോ വേഗം….
കാശി ദൃതി കൂട്ടി.
തന്റെ മുന്നിലേക്ക് റൂം തുറന്ന് ഇറങ്ങി വന്ന പാറുവിനെ കണ്ടതും അവന്റെ കിളി പോയി..
ആ നോട്ടം കണ്ടതും അവന്റെ വയറിൽ വന്നു ഒരു ഇടി കൊടുത്തു കൊണ്ട് പാറു നാണത്തോടെ ചിരിച്ചു..
“നേരം പോയാലും വേണ്ടില്ല, വാടി ഒരു #@&₹എടുത്താലോ….”
“ചെ… നിങ്ങൾക്ക് ഇത് മാത്രം ഓർമ ഒള്ളോ മനുഷ്യാ, ആ വേദിക എങ്ങാനും കേട്ടോ ആവോ….”
അവള് ദേഷ്യത്തോടെ കാശിയെ നോക്കി..
തുടരും…
രണ്ടു പാർട്ട് കൂടി… കഴിയും കേട്ടോ…