മൂന്നു ദിവസങ്ങൾക്ക് ശേഷം
കാശിനാഥനും പാറുവും ഓഫീസിൽ ആയിരുന്നു.
അത്യാവശ്യം ആയിട്ട് ലാപ്പിൽ എന്തോ നോക്കി കൊണ്ട് ഇരിക്കുന്ന പാറുവിനു കാശിയുടെ ഫോൺ കാൾ വന്നു.
പാറു, നീ busy ആണോടാ
ചെറുതായിട്ട്, എന്താ കാശിയേട്ടാ..
ഒരു മെയിൽ അയച്ചിട്ടുണ്ട്, ഒന്ന് ഓപ്പൺ ചെയ്തേ നീയ്..
Okey…
ഫോൺ കാതിൽ നിന്ന് എടുക്കാതെ തന്നെ പാറു മെയിൽ ചെക്ക് ചെയ്തു.
ZKS എന്ന ലോകോത്തര ഇൻഡസ്ട്രി പ്രൊവൈഡ് ചെയ്യുന്ന ഈ വർഷത്തെ ബെസ്റ്റ് വുമൺ entrepreneur നു ഉള്ള അവാർഡ് കരസ്തമാക്കിയത് പാർവതി കാശിനാഥൻ വിത്ത് ഹേർ IGAAN ltd നു
ചാടി എഴുന്നേറ്റു കാശിയുടെ കേബിനിലേക്ക് പാഞ്ഞു പോകുന്ന പാറുവിനെ കണ്ടതും സ്റ്റാഫിൽ എല്ലാവരിലും ഞെട്ടൽ ആയിരുന്നു..
കാശിയേട്ടാ…
ഓടി ചെന്നു അവൾ അവനെ കെട്ടി പിടിച്ചു.അവന്റെ കവിളിൽ ആഞ്ഞൊരു മുത്തം കൊടുത്തു.
കാശിയേട്ട… എനിക്ക്, എനിക്ക് വിശ്വസിക്കാൻ പോലും പ്രയാസം ആണ്,,
ഇതൊക്കെ നിന്റെ കഴിവിന് ഉള്ള അംഗീകാരം ആണ് പാറു.. അത്രയ്ക്ക് എഫിഷനന്റ ആയിട്ട് ഉള്ള ഒരു ലേഡി ആണ് നീയ്.ഞാൻ പോലും ഞെട്ടി പോയിട്ടുണ്ട് നിന്റെ ഈ രംഗത്തെ സർവീസസ് കണ്ടിട്ട്.
ഒഴുകി വന്ന മിഴിനീർ തുടച്ചു മാറ്റി കൊടുത്തു കൊണ്ട് അവനും തന്റെ അധരം അവളുടെ കവിളിൽ പതിച്ചു..
പെട്ടെന്ന് തന്നെ അവിടെയുള്ള സഹപ്രവർത്തകർ എല്ലാവരും അറിഞ്ഞു പാർവതിക്ക് ലഭിച്ച വലിയ നേട്ടത്തെ.
അഭിനന്ദന പ്രവാഹം ആയിരുന്നു പിന്നീട് അവിടെ നടന്നത്…കൃഷ്ണമൂർത്തിയും , സുഗന്ധിയും ഒക്കെ അവളെ ഫോണിൽ വിളിച്ച് സംസാരിച്ചു. ഈ വിവരം അറിഞ്ഞതും കല്ലുവും അർജ്ജുനും കൂടി പെട്ടെന്ന് തന്നെ ഓഫീസിലേക്ക് എത്തിയിരുന്നു. എല്ലാവരിലും ഒരുപാട് സന്തോഷം ആയിരുന്നു. അടുത്ത ശനിയാഴ്ചയാണ്, അവോഡ് ഫംഗ്ഷൻ അറേഞ്ച് ചെയ്തിരിക്കുന്നത്. ഒരുപാട് പ്രമുഖർ പങ്കെടുക്കുന്നത് ആണെന്ന് ഉള്ളത് കൊണ്ട് പാറുവിനു നല്ല ടെൻഷൻ ഉണ്ട്.. എന്നാൽ എന്തിനും ഏതിനും ഒക്കെ അവൾക്ക് കൂട്ടായി, തണലായി അവളുടെ കാശിയേട്ടൻ ഉണ്ട് താനും.
പാറുവിന് അവാർഡ് കിട്ടുന്ന വിവരം അറിഞ്ഞപ്പോൾ തന്നെ കാശി, ഓഫീസിലെ എല്ലാവർക്കും വേണ്ടി ഒരു ചെറിയ പാർട്ടി അറേഞ്ച് ചെയ്തിരുന്നു. അത് അന്ന് വൈകുന്നേരം, ഗ്രാൻഡ് ഹോട്ടലിൽ വച്ച് അവൻ നടത്തുകയും ചെയ്തു.
“കാശിയേട്ടാ എന്നാലും എനിക്ക്… എനിക്ക് ഇതൊക്കെ അങ്ങട് വിശ്വസിക്കാൻ പോലും പറ്റുന്നില്ല കേട്ടോ…”
.രാത്രിയിൽ അവന്റെ നെഞ്ചിലെ രോമത്തിൽ മുഖം പൂഴ്ത്തി കിടക്കുകയാണ് പാറു.
“നി ഇപ്പൊ ഒന്നും പറയാൻ നിൽക്കേണ്ട , അടുത്ത ആഴ്ച അവാർഡ് കിട്ടി കഴിഞ്ഞു വിശ്വസിച്ചാൽ മതി,….”
അവളുടെ മുടിയിഴകളിൽ വിരൽ കോർത്തു പിണച്ചു കൊണ്ട് അവൻ കാതോരം മൊഴിഞ്ഞു.
“എന്നാലും സത്യം പറഞ്ഞാൽ, എനിക്ക് അങ്ങോട്ട്…”
“ഹൊ എന്നാ പറയാനാ, ഈ സന്തോഷം ഒന്ന് കിണഞ്ഞു ആഘോഷിക്കാൻ എനിക്ക് പറ്റിയില്ല, ആ ഒരു സങ്കടം മാത്രം ഒള്ളു..”
കാശി തന്റെ ഉള്ളിലെ വിഷമം വ്യകതമാക്കി.
“ങ്ങെ… അതെന്താ ഏട്ടാ..എന്ത് പറ്റി.”
പെട്ടന്ന് അവൾ അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി അവനെ നോക്കി.
ഇതല്ലേ കാരണം.. കൃത്യ സമയത്ത് തന്നെ എത്തിയില്ലേ, തുടക്കം മുതലേ ഇതിനു ഒരു മാറ്റവും ഇല്ലാ..
പറഞ്ഞു കൊണ്ട് അവന്റെ കൈ അവളുടെ ആലില വയറും കഴിഞ്ഞു താഴേക്ക് പതിച്ചതും പാറു ആ കൈയിൽ പിടിത്തം ഇട്ടു.
ഓഹ്… അങ്ങനെ, ഞാൻ കരുതി ഇത് എന്താണ് ഏട്ടൻ പറഞ്ഞു വരുന്നെന്നു..
“അതല്ലേലും അങ്ങനെ ആണ്, ബാക്കിയുള്ളവൻ നല്ല മൂഡിൽ വരുമ്പോൾ ഒക്കെ നീ കളഞ്ഞു കുളിയ്ക്കും…”
“ദൃതി വെയ്ക്കാതെ ദാസാ .. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടന്നെ….”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
*******************
അടുത്ത ദിവസം കാലത്തെ തന്നെ പാറു ഉണർന്നു കുളി ഒക്കെ കഴിഞ്ഞു കാശിയെ വിളിച്ചു ഉണർത്തി..
ഏട്ടാ… നമ്മൾക്ക് ഇന്ന് എന്റെ വീട് വരെ ഒന്ന് പോകണം..
എന്താടാ…..
ഒന്നുല്ല്യ ഏട്ടാ, കുറച്ചു ആയില്ലേ അവിടെയ്ക്കൊന്ന് പോയിട്ട്, അച്ഛനേം അമ്മയെയും ഒക്കെ ഒന്ന് കാണാൻ ആഗ്രഹം….
ഹ്മ്മ്… പോകാല്ലോ…. ഞാൻ പെട്ടന്ന് റെഡി ആവാം..
പറഞ്ഞു കൊണ്ട് അവൻ വേഗം എഴുന്നേറ്റു വാഷ് റൂമിലേക്ക് പോയി..
പാറുട്ടി… ബ്രേക്ക്‌ഫാസ്റ്റ് നമ്മൾക്ക് ആര്യസിൽ നിന്നു കഴിക്കാം, നീ ഒന്നും ഉണ്ടാക്കാൻ നിൽക്കേണ്ട കേട്ടോ.
അവൻ വിളിച്ചു പറഞ്ഞു.
ഹ്മ്മ്… ശരി ഏട്ടാ…
ഫ്ലാറ്റ് പൂട്ടി അര മണിക്കൂറിനു ഉള്ളിൽ തന്നെ ഇരുവരും ഇറങ്ങി.
വീട്ടിലേക്ക് ഉള്ള വഴിയിൽ ഉടനീളം പാറു വിന്റെ ഉള്ളിൽ വല്ലാത്തൊരു നൊമ്പരം ആയിരുന്നു.
അച്ഛൻ… അമ്മ….
തന്റെ യാതൊരു സന്തോഷത്തിലും അത് ഒന്ന് പങ്കിടാൻ ആയിട്ട് അച്ഛനും അമ്മയും ഒപ്പം ഇല്ലാ എന്നുള്ളത് ഓർക്കുമ്പോൾ പലപ്പോഴും അവൾ ഒറ്റയ്ക്ക് ഇരുന്നു വിങ്ങി പൊട്ടുമായിരുന്നു.
പാവം എന്റെ അച്ഛനും അമ്മേം.
ഈശ്വരാ ഈ ഭൂമിയിൽ ഇപ്പോളും കാണേണ്ടത് അല്ലായിരുന്നോ അവരെ.
എന്തിനാണ് നീയ് വിളിച്ചു കൊണ്ട് പോയത്.
മരണം കാത്ത് കിടക്കുന്ന എത്രയോ രോഗികൾ ഉണ്ട്.. അവരെ ആരെ എങ്കിലും കൊണ്ട് പോയാൽ പോരാരുന്നോ… പാവം അല്ലായിരുന്നോ എന്റെ അച്ഛനും അമ്മേം..
ഒരു തേങ്ങൽ ഉയർന്നു വന്നതും കാശി മുഖം തിരിച്ചു അവളെ നോക്കി.
ദേ, പാറുട്ട, ഞാൻ പറഞ്ഞു ട്ടോ, ചുമ്മാ കരഞ്ഞു നിലവിളിച്ചു പ്രശ്നം ഉണ്ടാക്കല്ലേ…..ഇതാ ഇവിടേക്ക് കൊണ്ട് വരാത്തത്..
അവൻ ശാസിച്ചതും പാറു മൗനം പൂണ്ടു.
ആ വലിയ വീടിന്റെ ഗേറ്റ് തുറന്ന് കൊണ്ട് പാറു മെല്ലെ അവിടെക്ക് കയറി. മുറ്റത്തു ഉണ്ടായിരുന്ന കരിയിലകൾ ഒക്കെ ആരോ അടിച്ചു മാറ്റിയിട്ടുണ്ട്. എല്ലാം നല്ല വൃത്തിയ്ക്കും വെടിപ്പിനും ഇട്ടിട്ടുണ്ട്
ഇതൊക്കെ ആരാ ചെയ്തേ..
അവൾ ചുറ്റിനും മിഴികൾ പായിച്ചു..
അച്ഛൻ, ആണ് പാറു ചെയ്യിപ്പിച്ചത്, ഒരാളെ നിറുത്തി ഇല്ല വീക്കെൻഡ് ലും ഇവിടെ എല്ലാം ക്ലീൻ ആക്കും
വണ്ടി ഒതുക്കി ഇട്ട ശേഷം അവൻ പാറുവിന്റെ അരികിലേക്ക് വന്നു പറഞ്ഞു.
ഹ്മ്മ്…
പാറു ഒന്ന് മൂളി…
അച്ഛനെയും അമ്മയെയും അടക്കം ചെയ്ത മണ്ണിലേക്ക് നടക്കുമ്പോൾ എന്നത്തേയും പോലെ അന്നും അവൾ തളർന്നു വീഴാൻ തുടങ്ങി.
അത് മനസിലാക്കിയ എന്നവണ്ണം കാശി അവളെ പൊതിഞ്ഞു പിടിച്ചു തന്നിലേക്ക് ചേർത്തു.
ഇരുവരോടും കുറെ സമയം പാറു തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സന്തോഷങ്ങൾ ഒക്കേ പങ്ക് വെച്ചു അങ്ങനെ ഇരുന്നു.
അത് പതിവ് ഉള്ളത് ആയതു കാരണം കാശി അവിടെ നിന്നും മാറി പോയിരിന്നു.
തുടരും.
ചെറിയ പാർട്ട് ആണ്.. സോറി ട്ടോ…busy..അടുത്തത് തകർക്കാം..