മാതൃത്വം
Story written by Gopika Gopakumar
=====================
“ചേച്ചി….”
വിളികേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്. തിരിഞ്ഞതും ഒരു പത്തു വയസ്സ് മാത്രം പ്രായമുള്ള കുട്ടി…
ഒക്കത്ത് ഒന്നോ രണ്ടോ വയസ്സ് പ്രായം വരുന്ന കുഞ്ഞിനെയും ആകെ മൊത്തം മുഷിഞ്ഞ വസ്ത്രം, പാറി പറന്ന മുടിയും,
എല്ലാം നോക്കി കൊണ്ടിരിക്കെ…
“ചേച്ചി, എന്തെങ്കിലും തരോ കുഞ്ഞു വാവാക്കാണ്…”
ഞാൻ ആ പെണ്കുട്ടി പറയുന്നത് കേട്ട് കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി. ഓമനത്തും തുളുമ്പുന്ന മുഖം…നിഷ്കളങ്കമായ ചിരിയോടെ നോക്കി നിൽക്കുന്നു. ആ മുഖത്തേക്ക് നോക്കി നിന്നതും പെട്ടെന്ന് എന്തോ എന്റെ മനസ്സ് അഞ്ചു വർഷം പിന്നിലേക്ക് സഞ്ചരിച്ചു…
“ഞാൻ സമ്മതിക്കില്ല ശ്രീയേട്ടാ…”
“മൃദു നീ എന്തിനാണ് വാശി പിടിക്കുന്നത്…ഞാൻ പറഞ്ഞതല്ലേ…”
“എന്ത് പറഞ്ഞുവെന്ന..നിങ്ങൾക്ക് ജീവിതം കെട്ടി പടുത്തു സെറ്റിലാവും വരെ കുഞ്ഞിനെ വേണ്ടന്നോ…”
“എന്റെ മൃദു ഒന്ന് മനസ്സിലാക്ക്…ഞാൻ പറഞ്ഞില്ലേ…എത്രയെന്ന് വച്ച നിന്നോട് പറയുന്നത് പ്ലീസ്..നമുക്ക് ഒന്ന് സെറ്റിൽ ആയിട്ട്…”
“ശരി ഞാൻ സമ്മതിക്കാം…ഈ കുഞ്ഞിനെ വേണ്ടെന്ന് തന്നെ വെക്കാം പക്ഷേ ഇനിയൊരു കുഞ്ഞിനെ ദൈവം തരുമെന്ന് ഉറപ്പുണ്ടോ…”
“അത്…നമുക്ക് പിന്നീട് ആലോചിക്കാം…”
“ഒന്ന് നിർത്തുണ്ടോ ശ്രീയേട്ടനിങ്ങൾക്ക് ഈ കുഞ്ഞിനെ വേണ്ടെങ്കിൽ വേണ്ട..ഞാൻ സമ്മതിക്കില്ല..എന്നെ അന്ന് പ്രണയിച്ചപ്പോഴോ ഇറക്കി കൊണ്ട് വന്നപ്പോഴോ ഒന്നും ഇങ്ങനെ അല്ലായിരുന്നല്ലോ…ഞാൻ അന്ന് സ്നേഹിച്ച ഏട്ടൻ തന്നെയാണോ ഇപ്പോൾ എന്റെ മുന്നിലും…”
“എനിക്ക് ഇപ്പോൾ വേണ്ടത് കുഞ്ഞോ ഒന്നുമല്ല. നമ്മുടെ വീട്ടുകാർക്ക് മുന്നിൽ ജീവിച്ചു കാണിക്കണം. അതിന് ശേഷം ചിന്തിക്കാം…”
”ഓ അപ്പോൾ നിങ്ങൾക്ക് എന്നെക്കാളും കുഞ്ഞിനെക്കാളുമൊക്കെ വലുത് വാശിയാണ് അല്ലെ…”
എന്റെ ചോദ്യത്തിന് ഏട്ടൻ ദേഷ്യത്തോടെ എനിക്ക് നേരെ പാഞ്ഞു…
“നീയും ഞാനും ഒരുമിച്ചെടുത്ത തീരുമാനമാണ്…എന്നിട്ടിപ്പോൾ..”
“എന്നിട്ടിപ്പോൾ എന്താ, എന്റെ വയറ്റിൽ ഒരു ജീവൻ തുടിക്കാൻ തുടങ്ങി, അതോടെ നിങ്ങളുടെ ഭാര്യ എന്ന ഞാൻ ഇപ്പോൾ അമ്മയിലേക്ക് പരിണമിച്ചിരിക്കുന്നു. എത്രയോ ദമ്പതികൾ വിവാഹം കഴിഞ്ഞും കുഞ്ഞുകൾ ഇല്ലാതെ ഹോസ്പിറ്റലിൽ കയറി ഇറങ്ങുന്നു. എന്നിട്ടും ഒരു പെണ്ണിനെ അവളുടെ പൂർണതയിലേക്ക് എത്തിക്കുന്ന അവകാശത്തെയാണ് ഏട്ടൻ വേണ്ടന്ന് പറയുന്നത്. ഏട്ടന്റെ ചോരയല്ലേ..”
“കുഞ്ഞിനെ ഇപ്പോൾ തന്നെ വേണ്ടന്നല്ലേ പറഞ്ഞത്…അല്ലാതെ ഒരിക്കലും ചിന്തികില്ലെന്നല്ലല്ലോ…”
“എത്ര ലാഘവത്തോടെയാണ് നിങ്ങൾ ഇത് പറയുന്നത്…എനിക്ക് കഴിയില്ല. ഈ പേരിൽ ഇവിടൊരു ഭൂകമ്പം സൃഷ്ടിച്ചാലും ശരി, ഒരു ജീവനെ നശിപ്പിക്കാൻ അനുവദിക്കില്ല ..”
അത്രയും പറഞ്ഞതും വാതിൽ വലിച്ചടച്ചു ഏട്ടൻ ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി പോയതും…ഞാൻ ഒന്നും പറയാതെ ബെഡിലേക്ക് കിടന്നു…ഇതറിയുമ്പോൾ ഏട്ടന് സന്തോഷവുമെന്നാണ് കരുതിയത് പക്ഷേ പ്രതീക്ഷകൾ എല്ലാം തെറ്റി….
ഒന്നര വർഷമാകറായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. കോളേജ് കാലഘട്ടത്തിൽ തോന്നിയ ചെറിയ വല്യ പ്രണയം ഞങ്ങളെ എത്തിച്ചത് ഇവിടെയും..അന്ന് മുതൽ ഇന്ന് വരെ തന്നെ വേദനിപ്പിക്കുന്ന തരത്തിലുള്ള വർത്തമാനം ഏട്ടന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല…
ആകെ പറഞ്ഞത് നിന്നെയും എന്നെയും അപമാനിച്ച വീട്ടുകാർക്ക് മുന്നിൽ ജീവിച്ചു കാണിക്കണം എന്നൊക്കെയായിരുന്നു. അതിന് വേണ്ടി തന്നെയായിരുന്നു ജീവിച്ചതും…
പ്രണയം തലക്ക് പിടിച്ചപ്പോൾ എല്ലാം പലയവർത്തി ഏട്ടൻ എന്നെ പറഞ്ഞു വിലക്കി. കുടുംബ പ്രാരഭ്ധം ഒരുപാട് കാരണങ്ങൾ പറഞ്ഞു ഒഴിവാക്കി. എന്നിട്ടും കട്ടക്ക് ഉള്ള പ്രണയമായിരുന്നത് ഈ താടിക്കാരനോട്..
കീഴ് ജാ തി, പ്രൈവറ്റ് കമ്പനിയിലെ നാലക്ക ശമ്പളം എന്ന പേരിൽ അച്ഛൻ ശ്രീയേട്ടനെയും കൂടെ വന്ന അമ്മയെയും അപമാനിച്ചു ഇറക്കി വിട്ടപ്പോൾ എന്നോട് ചോദിച്ചത് ഒന്ന് മാത്രം…എന്നെ നീ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടോന്ന്…
ഞാൻ അതെന്ന് തലയാട്ടിയതും നിമിഷം നേരം കൊണ്ട് എന്റെ കയ്യും പിടിച്ചു ഇറങ്ങി. അപ്പോഴും അച്ഛൻ പിന്നിൽ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു. നീ ആഗ്രഹിച്ച ജീവിതം ആയിരികില്ലെന്നൊക്കെ ഇവന്റൊപ്പം…
തലക്ക് പിടിച്ച പ്രണയമായത് കൊണ്ട് അതൊന്നും ചെവി കൊണ്ടില്ല. ഇറങ്ങി വന്ന അന്ന് അമ്മ എന്നെ പറഞ്ഞു മനസ്സിലാക്കി പിറ്റേന്ന് ഇവിടുത്തെ ക്ഷേത്രത്തിൽ വച്ച് താലിയും ചാർത്തി. അപ്പോഴും ഒരു കണ്ടിഷൻ പറഞ്ഞു…
അച്ഛൻ മുന്നിൽ സെറ്റിലായി കാണിക്കും വരെ നമ്മൾക്ക് ഒരു കുഞ്ഞു വേണ്ടന്ന്…. ശരിന്ന് ഞാനും സമ്മതിച്ചു. ഓരോ ദിവസവും അടിച്ചു പൊളിച്ചു..തുടർന്ന് പഠിക്കണോന്ന് ചോദിച്ചപ്പോൾ ഏട്ടന്റെ സാഹചര്യം വച്ച് വേണ്ടെന്ന് പറഞ്ഞു…
സമയം നഷ്ടപ്പെടുത്തതെ, ഞാനും വെറുതെ ഇരുന്നില്ല ബാങ്ക് ടെസ്റ്റ് എഴുതി ജോലിക്ക് കയറിയതോടെ ഇത്തിരിയൊക്കെ മെച്ചപ്പെട്ടു…പക്ഷേ ഇപ്പോൾ…ഓരോന്നു ആലോചിച്ചു ഇരുന്നതും അമ്മ അകത്തേക്ക് കയറി വന്നു…
“മോളെ…”
“അമ്മേ ഏട്ടനു എന്തിനാണ് ഇത്ര വാശി…കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹമല്ലേ..ഇപ്പോൾ ഞങ്ങൾ രണ്ടാൾക്കും ജോലിയുണ്ട്…ഇനിയിപ്പോൾ പ്രശ്നം എന്താണ്..”
“അവൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാകും മോൾ വെറുതെ ഓരോന്ന് ചിന്തിക്കണ്ട..”
“പക്ഷേ അമ്മേ…ഏട്ടൻ..”
“ഒന്നുമില്ല അവനോട് ഞാൻ പറഞ്ഞോളാം…മോൾ ഈ സമയത്ത് വിഷമിക്കണ്ട…വീട്ടിലേക്ക് വിളിച്ചു പറഞ്ഞിരുന്നോ…”
“പറഞ്ഞു അമ്മയോട് മാത്രം, അച്ഛനു ഇപ്പോൾ ഞാൻ ആരുമല്ലല്ലോ…”
“അതൊക്കെ മാറും മോൾ വെറുതെ വിഷമികാതെ…ശ്രീകുട്ടനോട് ഞാൻ പറയാം…”
അത്രയും പറഞ്ഞു എന്റെ മുടിയിഴകളിലൂടെ തലോടി അമ്മ പുറത്തേക്ക് പോയി..ഞാൻ അവിടെ തന്നെ ഇരുന്നു….
രാത്രി ഭക്ഷണം കഴിക്കുമ്പോഴും എന്നോട് ഒന്നും മിണ്ടിയില്ല…പതിവിലും വിപരീതമായുള്ള ദേഷ്യം…കിടക്കും നേരം സാധാരണ ഏട്ടൻ കൈ നിവർത്തി പിടിക്കും…ഞാൻ ആ വലത് കയ്യിൽ ചേർന്ന് തല വച്ചാണ് കിടക്കുന്നതും…പക്ഷേ ഇന്ന് ദേഷ്യം മാത്രം…
“ശ്രീയേട്ട….ഏട്ടാ…”
“എന്താടി…നിനക്ക് ഉറക്കം ഇല്ലേ…”
“നമുക്ക് നാളെ ഒരിടത്തു പോകാം…”
“എവിടെ…പോകാനാണ്…”
“നാളെയാവട്ടെ….നമുക്ക് പോകാം…”
“എനിക്ക് കുറച്ചു ജോലിയുണ്ട്…നീ വേറെ ആരെങ്കിലും കൂട്ടികൊണ്ട് പൊയ്ക്കോ…”
“കുറച്ചു മുന്നേ പറഞ്ഞത് നാളെ പോകുന്നില്ലന്നല്ലെ… പിന്നെ ഇവിടെ നിങ്ങൾക്ക് മലമറിക്കുന്ന പണിയൊന്നുമില്ലല്ലോ.. നിങ്ങളുടെ കെട്ടിയോളെ മിനുക്കി തേച്ചു കഴുകണം അതല്ലേ…ഞാൻ സഹായിക്കാം..”
“നിന്നെ കൊണ്ട് തോറ്റു, മനുഷ്യൻ എന്താന്ന് വച്ച ആയിക്കോട്ടെ…”
അത്രയും മാത്രം പറഞ്ഞു ഏട്ടൻ തിരിഞ്ഞു കിടന്നതും ഞാനും ഏട്ടന്റെ നെഞ്ചോട് ചേർന്ന് കിടന്നു…ഈ താടിക്കാരൻ എത്രയൊക്കെ ദേഷ്യപ്പെട്ടലും എന്റെ കണ്ണ് കലങ്ങിയ മതി അപ്പോൾ തന്നെ ചേർത്ത് പിടിക്കും…ഏട്ടന്റെ നെഞ്ചോട് ചേർന്ന് വർഷം പൊഴിച്ചപ്പോൾ ആൾ പിന്നെ ഒന്നും പറയാതെ ചേർത്തു പിടിച്ചു..
പിറ്റേന്ന് രാവിലെ ഏട്ടന്റെ ആദ്യഭാര്യയെ (തെറ്റിദ്ധരികണ്ട ബുള്ളറ്റ്…) തേച്ചു കഴുകി ബുള്ളറ്റിൽ കയറി ഇരുന്നു..നിവർത്തി ഇല്ലാത്തത് കൊണ്ട് ഞാൻ പറയുന്ന വഴികളിലൂടെ വണ്ടി ഓടിച്ചു….
നേരെ വണ്ടി കൊണ്ട് ചെന്ന് നിർത്തിയത് ഞാൻ ഇന്നലെ ചെക്ക്പ്പ് നടത്തിയ ഹോസ്പിറ്റലിന് മുന്നിൽ…വിളിച്ചു പറഞ്ഞത് കൊണ്ട് ഡോക്ടറെ കാണാൻ കാത്തിരുന്നു…
അപ്പോഴും അവിടെ ഉള്ള ഓരോരുത്തരോടും കൊച്ചു വർത്തമാനം പറഞ്ഞു…അവരിൽ പലരും കുഞ്ഞിന് വേണ്ടി കാതിരിക്കുന്നവരാണെന്ന് ചികിൽസ നടത്തി കൊണ്ടിരിക്കുന്നെന്നും അറിഞ്ഞു…തെല്ലാം ഏട്ടനോട് പറഞ്ഞു…
“ഇവിടെ ഇരിക്കുന്ന ഓരോരുത്തരും കുഞ്ഞിന് വേണ്ടി ഡോക്ടറെ കാണാൻ തന്നെ ഇരിക്കുവാരാണ് ഏട്ടാ…എത്ര വര്ഷമാണെന്ന് അറിയോ കാത്തിരിക്കുന്നത്..
ഏട്ടനെ പോലെ ആദ്യം കുഞ്ഞിനെ വേണ്ടന്ന് തീരുമാനിച്ചു പിന്നീട് ആഗ്രഹിച്ചിട്ടും കിട്ടാത്തവർ ഒത്തിരിപേർ…അറിയോ…അതാണ് ഞാൻ പറഞ്ഞത് കുഞ്ഞു ഉണ്ടെങ്കിലും.. എന്താ ഏട്ടാ..പിന്നീട് ആഗ്രഹിച്ച പോലും കിട്ടില്ല..നമുക്ക് സെറ്റിലാകാം പതിയെ…”
ഞാൻ പറയുന്നതിന് ഒന്നും ഉത്തരമില്ലതെ മിണ്ടാതെ ഇരുന്നു…ഡോക്ടറുടെ ക്യാബിനിൽ നിന്നും എനിക്ക് മുന്നേ കയറിയവർ ഇറങ്ങിയതും സിസ്റ്റർ ഞങ്ങളെ വിളിപ്പിച്ചു…ഞാൻ ഏട്ടന്റെ കയ്യും പിടിച്ചു പതിയെ അകത്തേക്ക് കയറി…
“എന്താ മൃദുല…താൻ ഇന്നലെ വന്ന് മടങ്ങിയതല്ലേ…എന്തെങ്കിലും പ്രശ്നം…”
“ഒന്നുമില്ല ഡോക്ടർ…”
“പിന്നെ…പിന്നെ എന്താ മൃദുല…”
“അ ബോർഷൻ അതിനാണ് വന്നത്…”
“താൻ എന്താ പറയുന്നത് ബ്രൂ ണ ഹ ത്യ…ഒരു കു ഞ്ഞു ജീ വനെ ജനിക്കും മുന്നേ ഇ ല്ലാത്തകണമെന്നോ…”
“എന്റെ തീരുമാനം അല്ല ഡോക്ടർ, ഏട്ടന്റേതാണ്…”
“അതിന് താനും കൂട്ടു നിൽക്കുവാണോ…എന്താ ഇത്…”
“ഡോക്ടർ ഒരിക്കലും അല്ല…ഏട്ടന് ഞാൻ ഇവിടെ കൊണ്ടവന്നത്…അ ബോ ർഷൻ തീരുമാനം എടുത്തുകൊണ്ടല്ല…”
“പിന്നെ എന്തിനാണ്…”
“എനിക്ക് ഇപ്പോൾ എന്റെ ഉദരത്തിൽ തുടിക്കുന്ന ജീവന്റെ വില ഏട്ടനെ കൂടി അറിയിക്കണമെന്ന് തോന്നി…കൂടാതെ മെഡിസിന് വങ്ങണമെന്നും…”
എന്റെ ഉത്തരം കേട്ട് ഡോക്ടർ പറഞ്ഞു തുടങ്ങി…
“നോക്ക് മിസ്റ്റർ…നിങ്ങൾ ഇപ്പോൾ കുഞ്ഞു വേണ്ടായിരിക്കും പക്ഷേ… പിന്നീട് ഒരിക്കലും ആഗ്രഹിച്ചാൽ പോലും ഇനിയൊരു കുഞ്ഞിനെ കിട്ടുമെന്ന് ഉറപ്പുണ്ടോ, അല്ലെങ്കിൽ തന്നെ ഇപ്പോൾ നിങ്ങൾ കണ്ടില്ലേ ഇവിടെ നിന്നും ഇറങ്ങിയവർ…
അവരും നിങ്ങളെ പോലെ സെറ്റിലായിട്ട് കുഞ്ഞിനെ മതി എന്ന് പറഞ്ഞു ഏഴു വർഷം മുന്നേ അ -ബോ ർ ഷൻ ചെയ്തു,ഇപ്പോൾ കുഞ്ഞിന് വേണ്ടിയുള്ള ചികിത്സയിമാണ്…
ഇതിപ്പോലെ സൗന്ദര്യം നഷ്ടപ്പെടും എന്നൊക്കെ പറഞ്ഞു എത്രപേരാണെന്ന് അറിയോ ഹോസ്പിറ്റലിൽ ഒരു ദിവസം അ ബോ -ർഷൻ വരുന്നത്…”
“കുഞ്ഞുകളൊക്കെ ദൈവത്തിന്റെ അനുഗ്രഹമാണ്…നമ്മളെ പോലെ അവർക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുണ്ട് എന്നിട്ടും നമ്മൾ അവരെ വിടരും മുന്നേ നശിപ്പിക്കുന്നു…നേർച്ചയും വഴിപാടും ചെയ്തു എത്രപേരാണെന്നോ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നത്…”
“ശരി നിങ്ങൾ ഒന്ന് ആലോചിക്ക്… തമ്മിൽ മനസ്സിരുത്തി സംസാരിച്ചു നോക്ക്…എന്നിട്ട് തീരുമാനം മറ്റാമില്ലെങ്കിൽ ഒന്നും പറയുന്നില്ല…”
ഡോക്ടർ ചിരിച്ചു കൊണ്ട് ഞങ്ങളെ യാത്രയാക്കി…പക്ഷേ അവിടന്നും ഏട്ടൻ എന്നോട് സംസാരിക്കാൻ വന്നപ്പോൾ ഒഴിഞ്ഞു മാറി.. വീണ്ടും ഞാൻ പറഞ്ഞ വഴികളിലൂടെ വണ്ടി യാത്ര തുടർന്നു…നേരെ ചെന്ന് നിന്നത് ഞങ്ങളുടെ വീടിന് അടുത്തുള്ള സ്നേഹഭാവനിലയിരുന്നു…
ഒരു പള്ളി വക നടത്തുന്നത് കുട്ടികൾക്കും…ആരോരുമില്ലാത്തവർക്കും വേണ്ടിയുള്ളത്…ബാങ്കിൽ നിന്നും നേരത്തെ ഇറങ്ങുമ്പോൾ സ്വാതി ചേച്ചി എന്നെയും കൊണ്ട് ഇവിടെ വരും…
“ഇവിടെ എന്താ മൃദു…”
“വാ നടക്ക്…”
ഏട്ടന്റെ കയ്യും പിടിച്ചു ഞാൻ നേരെ ചെന്നത് പ്രേയർ ഹാളിലായിരുന്നു…അവിടെ ചെന്ന് സ്ഥിരം കണ്ട് സംസാരിക്കുന്ന സിസ്റ്ററാമ്മയെ കണ്ട് അന്വേഷിച്ചു അവർക്ക് ഒപ്പം ഇടനാഴിയിലൂടെ കുഞ്ഞു ഗർഡിനിൽ എത്തിയതും…സിസ്റ്റർ കൈ ചൂണ്ടി…
“ദാ കളിക്കുന്നു….”
“ആൽവിൻ..”
ഞാൻ അറിയാതെ വിളിച്ചതും ഏട്ടൻ എന്റെ മുഖത്തേക്ക് നോക്കി…എന്റെ വിളി കേട്ട് അവൻ കളിച്ചു കൊണ്ടിരുന്ന ബോൾ വലിച്ചെറിഞ്ഞു അടുത്തേക്ക് ഓടി വന്നു…
എന്നെ കെട്ടിപ്പിടിച്ചു നിന്നു, ഞാൻ അവന് മുന്നിൽ മുട്ടുകുത്തി ഇരുന്നതും ഉമ്മകൾ കൊണ്ട് മൂടി…അപ്പോഴും ഏട്ടൻ ഒന്നും മനസ്സിലാകാതെ എന്നെ തന്നെ നോക്കിയതും ഞാൻ അവനെ തിരിച്ചു കളിക്കാൻ പറഞ്ഞു വിട്ട്…
“എന്തിനാണ് ഇങ്ങനെ നോക്കുന്നെ…”
“ആരാ ആൽവിൻ…ഞാൻ അറിയാത്തത്…”
“ഏട്ടാ അറിയാത്തതൊന്നുമല്ല…സ്വാതി ചേച്ചിക്ക് ഒപ്പമാണ് ഞാൻ ഇവിടെ വന്നത്…അന്നാണ് ആൽവിനെ കാണുന്നതും…ഒരു മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടി….എന്റെ അടുത്തേക്ക് വന്നു എന്നെ ചുറ്റി പിടിച്ചു.. ആദ്യം മനസ്സിലായില്ലെങ്കിലും പതിയെ അവനെ അടർത്തി മാറ്റിയതും അവന്റെ നാവിൽ നിന്നും ഉച്ചരിച്ചത് അമ്മ എന്ന വാക്കയരുന്നു…
സിസ്റ്ററാമ്മ വന്ന് ഇവനെ അടർത്തി എടുത്തോണ്ട് പോയതും ഞാൻ കാര്യങ്ങൾ തിരക്കി ഒരു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഗേറ്റിന് മുന്നിൽ ഉപേക്ഷിച്ചതാണെന്നും പിന്നീട് ആൽവിൻ വളർന്നത് ഇവിടെയായിരുന്നെന്നുമൊക്കെ പറഞ്ഞു…
എന്ത്‌കൊണ്ടാണ് അവൻ അമ്മേ എന്ന് എന്നെ വിളിച്ചതെന്ന് അറിയില്ല…പക്ഷേ പിന്നീട് എപ്പോഴൊക്കെ ഞാൻ ഇവിടെ വരുമ്പോൾ അവൻ എന്നെ അമ്മെന്ന് വിളിച്ചു അടുത്തു വരും,ഞാനും ആയിക്കട്ടെന്ന് കരുതി…”
“എന്ത്‌കൊണ്ട് എന്നെ അറിയിച്ചില്ല…”
“ആഹ് തോന്നിയില്ല..കുഞ്ഞിനെ വേണ്ടന്ന് പറഞ്ഞു നടക്കുവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നി…”
“ഏട്ടൻ പൊയ്ക്കോ ഞാൻ പിന്നെ വന്നോളം….”
“വേണ്ട…നമുക്ക് ഒരുമിച്ച് മടങ്ങാം അമ്മ അവിടെ കാത്തിരിക്കും…”
“കുറച്ചു നേരം കാത്തിരിക്ക്…ഞാൻ ഇപ്പോൾ വരാം…”
ഞാൻ ആൽവിന്റെ അടുത്തു ചെന്നിരുന്നു ചിരിച്ചു കളിച്ചു സംസാരിക്കുന്നതും, എന്തോ ആത്മബന്ധം ഉള്ളത് പോലെ അവനോട്..അവിടെയുള്ള കുഞ്ഞുകൾക്കും ഒപ്പം സന്തോഷച്ചി ഇരിക്കുന്നതൊക്കെ…കണ്ട് നിൽക്കുവായിരുന്നു ശ്രീയേട്ടൻ…
നിൽക്കട്ടെന്ന് ഞാനും കരുതി, ആൽവിനെ ശ്രീയേട്ടൻ പരിചയപെടുത്തി കൊടുത്തതും അവന്റെ കുഞ്ഞു പല്ലുകൾ കാട്ടിയുള്ള ചിരിയും സംസാരം ഏട്ടൻ ഒരുപാട് സ്വാധിനിച്ചുവെന്ന് മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല..
ഒത്തിരി നേരം അവിടെ ചെലവഴിച്ചു അവരോട് യാത്ര പറഞ്ഞു ഇറങ്ങിയപ്പോഴും ഞാൻ ഏട്ടനോട് ഒന്നും സംസാരിക്കാൻ പോയില്ല…എന്റെ ജോലി ഞാനും ഏട്ടൻ ഏട്ടന്റെ ജോലിയും നോക്കി,പിന്നീട് ഉള്ള അ ബോ ർഷൻ എന്നൊരു വാക്ക് ഉച്ചരിക്കുന്നത് ഞാൻ കണ്ടിട്ടില്ല…
അടുത്ത ചെക്ക്പ്പ് പോകുന്ന ദിവസം അമ്മയ്ക്ക് പകരം ഏട്ടൻ വരാമെന്ന് പറഞ്ഞതും ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി, അവസാനം എന്നെയും കൊണ്ട് ചെക്കപ്പിന് ഡോക്ടർ ക്യാബിനിൽ കയറിയതും ഡോക്ടർ അമ്പരന്നു…
അവിടെ വച്ചും ഇതിനെ കുറിച്ച് ഒന്നും മിണ്ടാതെ ചെക്കപ്പ് കഴിഞ്ഞു വരുന്ന വഴിക്ക് കുറച്ചു എന്നോട് പോലും ചോദിക്കാതെ ചോക്ലേറ്റ്‌സും സ്വീറ്റ്സും വാങ്ങി വണ്ടി സ്നേഹഭവൻ മുന്നിൽ നിർത്തി ആൽവിനും ബാക്കിയുള്ളവർക്കും സ്വീറ്റ് കൊടുക്കുമ്പോഴും ഏട്ടന്റെ മുഖത്ത് സന്തോഷം…
അവിടെ വൈകുന്നേരം വരെ ആൽവിൻ ഒപ്പം ചിലവഴിച്ചു വണ്ടി നേരെ ബീച്ചിൽ നിർത്തി…
പൂഴി മണലിലൂടെ കൈ കോർത്തു പിടിച്ചു എന്നോട് ഒപ്പം നടക്കുമ്പോൾ ഞങ്ങൾക്ക് ഇടയിൽ വീണ്ടും മൗനം കടന്നു വന്നു…മൗനത്തെ ഭേദിച്ച് ഞാൻ തന്നെ തുടങ്ങി…
“എന്തിനാണ് സ്നേഹഭവനിലെ പിള്ളേർക്ക് കൈക്കൂലി കൊടുത്തത്…”
“കൈകൂലിയോ…”
“അതേ…നിങ്ങൾക്ക് അല്ലായിരുന്നോ വാശി…എന്റെ അച്ഛൻ മുന്നിൽ ജയിച്ചിട്ടെ കുഞ്ഞിനെ കുറിച്ച് ചിന്തിക്കു എന്നൊക്കെ പറഞ്ഞത് ഞനാണോ…”
“എല്ലാം എന്റെ തെറ്റാണ്…എടുത്തു ചാടി ഞാൻ അങ്ങനെയൊരു തീരുമാനം എടുത്തിരുനെങ്കിൽ നമ്മുക്ക് നമ്മുടെ കുഞ്ഞിനെ നഷ്ടപെട്ടെനെ അല്ലെ…”
“MM..ഇപ്പോൾ തീരുമാനം മാറ്റിയോ…”
“മാറ്റി…എന്റെ കുഞ്ഞിനെ എനിക്ക് വേണം, കുഞ്ഞു ഉണ്ടെങ്കിലും എന്താ നമ്മൾ നമ്മുടെ ജീവിതം കാണിച്ചു കൊടുക്കും…നിന്റെ അച്ഛൻ മുന്നിൽ..”
“അതേ ഏട്ടാ…നമ്മുടെ കുഞ്ഞ് അല്ലെ,ഇപ്പോൾ ദൈവം തന്നതിനെ തട്ടി തെറിപ്പിച്ചിട്ട് പിന്നീട് ഇതുപോലെ ദൈവം തരുമെന്നോ…ഉറപ്പുണ്ടോ ഇല്ല…”
“ശരിയാണ് എന്റെ തെറ്റ് തന്നെയാണ് ഇനി നമ്മൾ ഒരുമിച്ച് തന്നെ കുഞ്ഞിന് ഒപ്പം നിന്ന് എല്ലാം തിരിച്ചു പിടിച്ചു ജീവിക്കും…”
“ശരി വാ…പിന്നെ ഡോക്ടർ ഏട്ടനോട് പറയാത്ത ഒരു കാര്യം കൂടി ഞാൻ പറയട്ടെ ഏട്ടാ…”
“എന്താ…”
“ഒരാൾ അല്ല രണ്ടുപേരാണ്..ഇതിനുള്ളിൽ…”
“ദൈവം തരുന്നത് അല്ലെ…സന്തോഷത്തോടെ സ്വീകരിക്കാം..ഇനി ഒരു അ ബോ ർഷൻ ചിന്ത പാടില്ല നമുക്കിടയിൽ..”
“അതൊക്കെ ശരിയാണ് എന്നിട്ട്… ഇതറിഞ്ഞിപ്പോൾ എന്നെ വഴക്ക് പറഞ്ഞില്ലേ ചേർത്ത് പിടിക്കുന്നതിന് പകരം.. ”
“പരിഹാരം ഞാൻ അപ്പോൾ തന്നെ ചെയ്യാറുണ്ട്…”
“എന്ത് പരിഹാരം ചെയ്തുവെന്ന…”
“നിന്നോട് മുഖം കറുപ്പിച്ച ദിവസങ്ങളിൽ..ഞാൻ നമ്മുടെ കുഞ്ഞിന് ഓരോ ഉമ്മ എപ്പോഴും രാത്രി കൊടുക്കാറുണ്ടല്ലോ…”
“എനിക്ക് അറിയാം,പക്ഷേ എനിക്ക് തരാറില്ലല്ലോ എന്നിട്ട്…”
“അത് നീ ഉണർന്നലൊന്ന് കരുതി…ആ പരിഭവവും പരാതിയുമൊക്കെ ഇന്ന് തീർത്തു തരാട്ടോ…ഞാൻ..”
“വാ പോകാം രാവിലെ ഇറങ്ങിയതല്ലേ.. അമ്മ കാത്തിരിക്കും…”
എന്ന് പറഞ്ഞു എന്റെ കയ്യും പിടിച്ചു സൂര്യസ്തമയം കണ്ട് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു..
സന്തോഷത്തോടെ കുഞ്ഞിനെ കുറിച്ചും പുതിയ ജീവിതം എങ്ങനെ കെട്ടിപ്പടുക്കണം എന്ന സ്വപ്നവുമായി തിരിച്ച ഞങ്ങൾ കാത്തിരുന്നത് ഒരു അപകടമായിരുന്നെന്നറിയൻ വൈകിപ്പോയി….
ഒരാഴ്ചയാക്ക് ശേഷം ഹോസ്പിറ്റലിൽ കണ്ണ് തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ഏട്ടനെ പോലും നോക്കാതെ ആദ്യം തിരക്കിയത് കുഞ്ഞിനെയായിരുന്നു..
എന്റെ ഉദരത്തിൽ തുടിക്കുന്ന കുഞ്ഞുങ്ങളെ കുറിച്ച്,അവർ സുരക്ഷിതാരണോന്ന് അറിയാനായിരുന്നു തിടുക്കം പക്ഷേ പ്രതീക്ഷകൾ എല്ലാം തകിടം മറിച്ചു കൊണ്ട് ഏട്ടന്റെ അമ്മയും ഡോക്ടറുടെയും നാവിൽ നിന്നും കേട്ടു..
ഇത്രയും ദിവസം എന്റെയുള്ളിൽ തുടിച്ച ജീവനക്കൾ ഇനി ഇല്ലെന്ന്…എന്നെന്നേക്കുമായി എനിക്ക് ആ അവകാശം കൂടി നഷ്ടമായിരിക്കുന്നു…
ഡോക്ടർ പറഞ്ഞു പുറത്തേക്ക് പോയതും വാവിട്ട് കരയാനല്ലാതെ വേറൊന്നിന്നും കഴിയില്ലെന്ന് അസസ്ഥയിലായിരുന്നു ഞാൻ..ഏട്ടനും അമ്മയും എന്നെയും ചേർത്ത് പിടിച്ചു സമാധാനിപ്പിക്കാൻ ശ്രമിച്ചു. ചിലപ്പോൾ ആദ്യം ഏട്ടൻ കുഞ്ഞിനെ വേണ്ടന്ന് പറഞ്ഞതിനുള്ള ശിക്ഷയായായിരിക്കും…
ദൈവം ഇപ്പോൾ തന്നത്…പിന്നീട് ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് വന്നപ്പോൾ അമ്മയ്ക്ക് ഒപ്പം പുറത്ത് പോയപ്പോൾ വാങ്ങി വച്ച കുഞ്ഞു കളിപ്പാട്ടങ്ങളും നോക്കി ഇരിക്കാലയിരുന്നു…കണ്ണാടിക്ക് മുന്നിൽ നിന്നും അടിവയറ്റിൽ കൈ ചേർത്ത് തഴുകുകയും ചെയ്തു…
ആരോടും ഒന്നും പറയാതെ കട്ടിലിൽ കിടന്നു കരഞ്ഞു തീർത്ത ദിവസങ്ങൾ.. ഏത് കുഞ്ഞിന് വേണ്ടിയാണോ ഏട്ടനോട് ഞാൻ വാശി കാണിച്ചു വഴക്കിട്ടത് അതേ ജീവനുകൾ ഇല്ലാതെയായിരിക്കുന്നു…ഏട്ടൻ വാശി പിടിച്ചത് അത് നടക്കുകയും ചെയ്തു…
ദൈവം ചിലപ്പോൾ ഇങ്ങനെയായിരിക്കും… ഏട്ടൻ ആഗ്രഹിക്കാത്ത സമയത്ത് നൽകിയതാണ് കുഞ്ഞുങ്ങളെ, ആഗ്രഹിച്ചു സ്നേഹിക്കാൻ തുടങ്ങിയ നിമിഷം തിരിച്ചെടുത്തു…നീർകുമിളകളുടെ ആയുസ്സ് മാത്രം വിധിച്ചുകൊണ്ട്..
“ചേച്ചി…”
പെണ്കുട്ടിയുടെ വിളി കേട്ട് ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് തിരിഞ്ഞതും ഞാൻ നിറഞ്ഞ കണ്ണോക്കെ തുടച്ചു ബാഗിൽ നിന്നും പൈസ എടുത്തു അവരെ നോക്കെ ട്രാഫിക് സിഗ്‌നൽ വീണിരുന്നു… വിൻഡോ സീറ്റിലൂടെ നോക്കെ ആ പെണ്കുട്ടി ഒകത്തു ആ പൊന്മനെയെയും എടുത്തു അടുത്ത കാർ ലക്ഷ്യമായി നടന്നു നീങ്ങി…
“അമ്മേ…എത്താറായോ…”
വിളി കേട്ട് ഞാൻ നോക്കെ ആൽവിൻ….എന്റെ തോളിൽ ചാരി കിടന്നവൻ ഉറക്കം ഉണർന്നിരിക്കുന്നു….
“എന്താ ആൽവി..ഇപ്പോൾ എത്തും…”
“എന്തിനാണ് മോൻ ഇങ്ങനെ വിഷമിക്കുന്നത് മോന്റെ കൂടെ മോന്റെ അമ്മയും അച്ഛനുമില്ലേ…മോൻ പറഞ്ഞിട്ട് തന്നെയല്ലേ ഇങ്ങോട്ട് വന്നത്…”
ഏട്ടൻ അതും പറഞ്ഞു ഡ്രൈവിങ് സീറ്റിൽ ഇരുന്നു ഒരു കൈ കൊണ്ട് അവനെ തലോടി…
വർഷങ്ങൾ പിന്നിട്ട് ഇന്ന് ഏട്ടൻ ആഗ്രഹിച്ചത് പോലെ അച്ഛൻ മുന്നിൽ ജീവിതം ജീവിച്ചു കാണിച്ചു…
പക്ഷേ പിന്നീട് ഒരിക്കലും ഒരു കുഞ്ഞിന്റെ മുഖമോ ഒന്നും ഞങ്ങൾക്ക് കാണാൻ ഭാഗ്യമില്ലെതയായി… അവസാനം സ്വയം ഏട്ടൻ ഏട്ടനെ കുറ്റപ്പെടുത്താൻ തുടങ്ങിയപ്പോൾ ഞാൻ ഏട്ടന്റെ സമ്മതത്തോടെ ആൽവിനെ സിസ്റ്ററാമ്മയിൽ നിന്നും ഫോമലറ്റിസ് പൂർത്തിയാക്കി സ്വന്തമാക്കി
ഒരു പരിധിവരെ അവന്റെ കളിയും ചിരിയും ഞങ്ങളെ ജീവിതം സന്തോഷം പരിതമാക്കിന്ന് പറയാം…എന്നെക്കാളും കൂടുതൽ ഏട്ടനെ..അവനില്ലാതെ പറ്റില്ലെന്ന് അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു…
”മൃദു നീ എന്താ ആലോചിക്കുന്നത്…”
ഏട്ടന്റെ വിളിയാണ് ചിന്തകളിൽ നിന്നും എന്നെ ഉണർത്തിയത്…ഇടത് കൈ കൊണ്ട് ആൽവിനെ ചേർത്ത് പിടിച്ചു ഒന്നുമില്ലെന്ന് തലയാട്ടി…
“എനിക്ക് അറിയാം കഴിഞ്ഞതൊക്കെ ആലോചിച്ചു അല്ലെ…”
“ഇല്ല…ഏട്ടാ…”
“എനിക്ക് അറിയാം നിന്നെ…എന്റെ തെറ്റ് തന്നെ പറയല്ലേ…”
“ഏയ് അങ്ങനെയൊന്നുമില്ല ഏട്ടാ അത്..വിധിയായിരുന്നു. അങ്ങനെയൊക്കെ സംഭിവിക്കേണ്ടത്..സാരമില്ല ഇപ്പോൾ നമുക്ക് ദേ ഇവൻ ഉണ്ട് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും…”
അത്രയും പറഞ്ഞു അവനെ ഒന്നൂടി ചേർത്ത് പിടിച്ചു… ഞാൻ ആൽവിനെ ഒന്നൂടി ചേർത്ത് പിടിച്ചു പിന്നിൽ സൈഡ് വിൻഡോ ഗ്ലാസിലൂടെ നോക്കിയപ്പോഴും നേരത്തെ വന്ന കുട്ടി അവിടെങ്ങുംകാണുന്നില്ലയിരുന്നു….
എത്രയെത്രപേർ കുഞ്ഞുകളുടെ മുഖം അല്ലെങ്കിൽ അവർക്ക് വേണ്ടി കാത്തിരിക്കുന്നു…ജനിച്ച കുഞ്ഞുങ്ങളെ ഇതുപോലെ ഉപേക്ഷിക്കുന്നവർ വേറെ…സൗന്ദര്യത്തിന്റെ പേരിൽ കുഞ്ഞിനെ വേണ്ടന്ന് വയ്ക്കുന്നവർ അതിലേറെ…അല്ലെങ്കിൽ ഒരു കുഞ്ഞു കാരണത്തിന് വേണ്ടി അ-ബോ-ർഷൻ ചെയ്യുന്നവരും…
ഓരോന്ന് ആലോചിച്ചതും എന്റെ കണ്ണുകൾ നിറഞ്ഞു വന്നു…ആൽവിൻ മുഖമുയർത്തി ചോദിച്ചു….
“എന്റെ അമ്മ കരയുവാണോ…എന്തിനാണ് കരയുന്നത്…”
“ഏയ് ഒന്നുമില്ല അച്ചു…നമുക്ക് എത്രയും പെട്ടെന്ന് മുത്തശ്ശിടെ അടുത്തേതണ്ടേ…അമ്മേടെ കണ്ണിലെ ഒരു പൊടി വീണതാണ്…”
കർമ്മ ബന്ധം പോലും ഇല്ലാതെ ഇവൻ എന്നെ അമ്മെന്ന് വിളിച്ചതും ഞാൻ അമ്മയാകാതെ തന്നെ അറിയുകയായിരുന്നു എന്നിലെ മാതൃത്വം….